പാ​ല​ത്തി​ന്‍റെ കൈ​വ​രി​ അ​പ​ക​ടാ​വ​സ്ഥ​യി​ൽ
Friday, August 6, 2021 12:59 AM IST
പേ​രാ​മ്പ്ര: ച​ങ്ങ​രോ​ത്ത് പ​ഞ്ചാ​യ​ത്തി​ലെ ക​ടി​യ​ങ്ങാ​ട് പാ​ല​ത്തി​ന്‍റെ കൈ​വ​രി അ​ഞ്ച് സെ​ന്‍റി​മീ​റ്റ​റോ​ളം ഫു​ട്പാ​ത്ത് സ്ലാ​ബി​ൽ നി​ന്നും പു​ഴ​യു​ടെ ഭാ​ഗ​ത്തേ​ക്ക്‌ തെ​ന്നി മാ​റി​യ നി​ല​യി​ൽ. 2017 മേ​യ് ഒ​ന്നി​നാ​ണ് പാ​ലം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. പ്ര​ശ്നം ശ്ര​ദ്ധ​യി​ൽ​പെ​ട്ട നാ​ട്ടു​കാ​ർ വി​വ​രം അ​ധി​കൃ​ത​രെ അ​റി​യി​ച്ചു. ഒ​റ്റ​ത്തൂ​ണി​ൽ അ​മ്പ​ത് മീ​റ്റ​ർ നീ​ള​വും ഇ​രു ഭാ​ഗ​ത്തും ആ​റ​ടി വി​തി​യു​ള്ള ന​ട​പ്പാ​ത​യു​മാ​ണു പാ​ല​ത്തി​നു​ള്ള​ത്. ഏ​ഴു കോ​ടി ചെ​ല​വി​ൽ ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ സൊ​സൈ​റ്റി​ക്കാ​യി​രു​ന്നു നി​ർ​മാ​ണ ക​രാ​ർ.