ചു​ര​ത്തി​ല്‍ അപകടം: ര​ണ്ടു മ​ണി​ക്കൂ​ർ ഗ​താ​ഗ​തം സ്തം​ഭി​ച്ചു
Thursday, August 5, 2021 12:26 AM IST
താ​മ​ര​ശേ​രി: ചു​ര​ത്തി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ബ​സും ച​ര​ക്കു ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു ര​ണ്ടു​മ​ണി​ക്കൂ​ര്‍ ഗ​താ​ഗ​തം പൂ​ര്‍​ണ​മാ​യി സ്തം​ഭി​ച്ചു. ചൊ​വ്വാ​ഴ്ച രാ​വി​ലെ 8.30ന് ​ഒ​മ്പ​താം വ​ള​വി​നു താ​ഴെ വീ​തി​കു​റ​ഞ്ഞ ഭാ​ഗ​ത്താ​ണ് സം​ഭ​വം.
സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി​ക്കു പോ​വു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ര്‍​ടി​സി ബ​സും കോ​ഴി​ക്കോ​ട്ടേ​ക്കു പോ​വു​ക​യാ​യി​രു​ന്ന ച​ര​ക്കു​ലോ​റി​യു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്.
പ​ത്ത​ര​യ്ക്ക് ക്രെ​യി​ന്‍ എ​ത്തി​ച്ചു വാ​ഹ​ന​ങ്ങ​ള്‍ നീ​ക്കി​യാ​ണ് ഗ​താ​ഗ​ത​ത​ട​സം ഒ​ഴി​വാ​ക്കി​യ​ത്. റോ​ഡി​നു വീ​തി കു​റ​ഞ്ഞ ഭാ​ഗ​മാ​യ​തി​നാ​ൽ ചെ​റി​യ വാ​ഹ​ന​ങ്ങ​ള്‍​ക്കു​പോ​ലും ക​ട​ന്നു​പോ​കാ​നാ​കാ​ത്ത​തി​നാ​ല്‍ ല​ക്കി​ടി​മു​ത​ല്‍ അ​ടി​വാ​രം​വ​രെ വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട നി​ര രൂ​പ​പ്പെ​ട്ടു.
ഒ​റ്റ വ​രി​യാ​യി വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു​പോ​കേ​ണ്ടി​വ​ന്ന​തി​നാ​ല്‍ പ​ന്ത്ര​ണ്ടോ​ടെ​യാ​ണ് കു​രു​ക്ക​ഴി​ഞ്ഞ​ത്.
പോ​ലീ​സും ചു​രം സം​ര​ക്ഷ​ണ സ​മി​തി പ്ര​വ​ര്‍​ത്ത​ക​രും ചേ​ര്‍​ന്നാ​ണ് ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ച​ത്.