കാ​ട്ടു​പ​ന്നി​ക​ൾ ക​പ്പ​ക്കൃ​ഷി ന​ശി​പ്പി​ച്ചു
Thursday, August 5, 2021 12:26 AM IST
പെ​രു​വ​ണ്ണാ​മൂ​ഴി: ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​ൽ​പെ​ട്ട മു​തു​കാ​ട് ആ​റാം വാ​ർ​ഡി​ലെ ചെ​ങ്കോ​ട്ട​ക്കൊ​ല്ലി​യി​ൽ മാ​ക്കൂ​ട്ട​ത്തി​ൽ ബി​ജു​വി​ന്‍റെ ക​പ്പ കൃ​ഷി ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി കാ​ട്ടു​പ​ന്നി​ക​ൾ ന​ശി​പ്പി​ച്ചു. പാ​ട്ട​ത്തി​നെ​ടു​ത്ത 50 സെ​ന്‍റ് സ്ഥ​ല​ത്ത് ന​ട​ത്തി​യ ക​പ്പ​ക്കൃ​ഷി​യാ​ണ് കാ​ട്ടു​പ​ന്നി ന​ശി​പ്പി​ച്ച​ത്.
മു​തു​കാ​ട് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ നി​ന്നും ലോ​ൺ എ​ടു​ത്താ​ണ് കൃ​ഷി ന​ട​ത്തി​യ​ത്. 110 ചു​വ​ട് ക​പ്പ​യാ​ണ് പ​ന്നി കൂ​ട്ടം ന​ശി​പ്പി​ച്ച​ത്. വ​നം വ​കു​പ്പ് പ​ന്നി​യെ ക്ഷു​ദ്ര ജീ​വി​യാ​യി പ്ര​ഖ്യാ​പി​ച്ച് കൊ​ല്ലാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ക​ർ​ഷ​ക നേ​താ​വ് ക​രാ​ട്ടേ മ​ത്താ​യി ആ​വ​ശ്യ​പ്പെ​ട്ടു.