വാ​ക്സി​നേ​ഷ​ൻ ക്യാ​മ്പു​ക​ൾ സം​ഘ​ടി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെട്ട് നി​വേ​ദ​നം ന​ൽ​കി
Thursday, August 5, 2021 12:24 AM IST
കോ​ട​ഞ്ചേ​രി: സ്പെ​ഷ​ൽ വാ​ക്സി​നേ​ഷ​ൻ ക്യാ​മ്പു​ക​ൾ സം​ഘ​ടി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ൽ ആ​രോ​ഗ്യ​മ​ന്ത്രി​ക്കും തി​രു​വ​മ്പാ​ടി എം​എ​ൽ​എ​ക്കും കോ​ഴി​ക്കോ​ട് ജി​ല്ലാ ക​ള​ക്ട​ർ​ക്കും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​ക്കും കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​നു വേ​ണ്ടി ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി​ബി ചി​ര​ണ്ടാ​യ​ത്ത് നി​വേ​ദ​നം ന​ൽ​കി.
കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ന്‍റെ പ​രി​ധി​യി​ൽ 2500-ൽ​പ്പ​രം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വാ​ക്സി​ൻ ല​ഭ്യ​മാ​യി​ട്ടി​ല്ല. അ​തി​നാ​ൽ അ​വ​രു​ടെ തു​ട​ർ​പ​ഠ​നം മു​ട​ങ്ങു​ന്ന അ​വ​സ്ഥ​യാ​ണ് ഇ​പ്പോ​ൾ നി​ല​വി​ലു​ള്ള​ത്.
അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ പ​ഠ​ന​ത്തി​ന് പോ​കു​ന്ന​വ​ർ​ക്ക് ര​ണ്ടു ഡോ​സ് വാ​ക്സി​ൻ നി​ർ​ബ​ന്ധ​മാ​ണ്. മ​ല​യോ​ര മേ​ഖ​ല​യാ​യ കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ പ​ല വാ​ർ​ഡു​ക​ളി​ലും നെ​റ്റ്‌​വ​ർ​ക്ക് ഇ​ല്ലാ​ത്ത​തി​നാ​ൽ വാ​ക്സി​ൻ ബു​ക്ക് ചെ​യ്യാ​ൻ പോ​ലും സാ​ധി​ക്കു​ന്നി​ല്ല.
പ്ര​ത്യേ​കി​ച്ച് വി​ദേ​ശ​ത്ത് പോ​കു​ന്ന ആ​ളു​ക​ളും പ്ര​തി​സ​ന്ധി​യി​ലാ​ണ്. കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​തി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും വി​ദേ​ശ​ത്ത് പോ​കു​ന്ന​വ​ർ​ക്കും വാ​ക്സി​ൻ ന​ൽ​കു​ന്ന​തി​നാ​യി സ്പെ​ഷ​ൽ വാ​ക്സി​നേ​ഷ​ൻ സം​ഘ​ടി​പ്പി​ക്ക​ണ​മെ​ന്നു​മാ​ണ് നി​വേ​ദ​ന​ത്തി​ലെ ആ​വ​ശ്യം.