മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ആ​കാ​ശപാ​ത നി​ർ​മാ​ണം അ​ന്തി​മ ഘ​ട്ട​ത്തി​ൽ
Thursday, August 5, 2021 12:24 AM IST
മെ​ഡി​ക്ക​ൽ കോ​ള​ജ്: കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ആ​കാ​ശ​പാ​ത നി​ർ​മാ​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ൽ. അ​ത്യാ​ഹി​ത വി​ഭാ​ഗം കോം​പ്ല​ക്‌​സ്, സൂ​പ്പ​ര്‍ സ്‌​പെ​ഷാ​ലി​റ്റി, മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി എ​ന്നി​വ​യെ പ​ര​സ്പ​രം ബ​ന്ധി​പ്പി​ച്ച് തൂ​ണി​ൻ​മേ​ലു​ള്ള ന​ട​പ്പാ​ത​യാ​ണി​ത്. ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന രോ​ഗി​ക​ൾ​ക്കും കൂ​ട്ടി​രു​പ്പു​കാ​ർ​ക്കും വി​വി​ധ പ​രി​ശോ​ധ​ന​ക​ള്‍​ക്കും മ​റ്റു​മാ​യി അ​ധി​ക​ദൂ​രം സ​ഞ്ച​രി​ക്കേ​ണ്ട സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പാ​ത നി​ർ​മി​ക്കു​ന്ന​ത്. ര​ണ്ടു മാ​സ​ത്തി​നു​ള്ളി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി തു​റ​ന്ന് കൊ​ടു​ക്കാ​ൻ സാ​ധി​ക്കും.
കോ​ഴി​ക്കോ​ട് കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ​ന്തോ​ഷ് കെ.​വി. ആ​ൻ​ഡ് ക​മ്പ​നി​യാ​ണ് നി​ര്‍​മാ​ണ ക​രാ​ര്‍ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്.

172 മീ​റ്റ​ര്‍ നീ​ള​വും 13 അ​ടി വീ​തി​യി​ലു​മു​ള്ള പാ​ത​യ്ക്ക് ര​ണ്ട് കോ​ടി രൂ​പ​യാ​ണ് നി​ര്‍​മാ​ണ​ച്ചെ​ല​വ്. ബി​പി​സി​എ​ല്‍ നേ​ര​ത്തെ അ​നു​വ​ദി​ച്ച ഒ​രു കോ​ടി രൂ​പ​യും അ​ലൂ​മി​നി അ​സോ​സി​യേ​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സ്വ​രൂ​പി​ച്ച ഒ​രു കോ​ടി രൂ​പ​യും വി​നി​യോ​ഗി​ച്ചാ​ണ് നി​ര്‍​മാ​ണം. ര​ണ്ടു മാ​സ​ത്തി​നു​ള്ളി​ല്‍ പൂ​ര്‍​ത്തീ​ക​രി​ക്കു​മെ​ന്ന് ക​മ്പ​നി അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. ര​ണ്ടാം​ഘ​ട്ട പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മാ​തൃ ശി​ശു സം​ര​ക്ഷ​ണ ബ്ലോ​ക്ക് കൂ​ടി ഉ​ള്‍​പ്പെ​ടു​ത്തി ആ​കാ​ശ പാ​ത നി​ര്‍​മി​ക്കാ​നു​ള്ള പ​ദ്ധ​തി​യും മു​ന്നോ​ട്ട് വ​യ്ക്കു​ന്നു​ണ്ട്.