വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ധ​ർ​ണ ന​ട​ത്തി
Wednesday, August 4, 2021 12:55 AM IST
കു​റ്റ്യാ​ടി: കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ക​ട​ക​ൾ തു​റ​ക്കാ​ൻ അ​നു​മ​തി ന​ൽ​കു​ക. ലോ​ക്ഡൗ​ൺ കാ​ല​ത്തെ ക​ട​ക​ളു​ടെ വാ​ട​ക ഇ​ള​വ് ന​ൽ​കു​ക. വ്യാപാ​രി​ക​ളെ ജീ​വി​ക്കാ​നു​വ​ദി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​മാ​യി വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​ത്താ​യി കു​റ്റ്യാ​ടി പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി. മേ​ഖ​ല പ്ര​സി​ഡ​ന്‍റ് അ​രീ​ക്ക​ര അ​സീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​റ്റ്യാ​ടി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സി.​എ​ച്ച്.​ഷ​രീ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മേ​ഖ​ല ട്ര​ഷ​റ​ർ കെ.​പി.​റ​ഷീ​ദ്, വി.​കെ.​റ​ഫീ​ഖ്, ദി​നേ​ശ​ൻ ച​ന്ദ​ന​പൂ​ജ സ്റ്റോ​ർ, സി​യാ​ദ് കാ​ര​ങ്കോ​ട്ട് എ​ന്നി​വ​ർ പ്രസംഗിച്ചു.