കുടിവെള്ള വിതരണം മുടങ്ങും
Wednesday, August 4, 2021 12:55 AM IST
കോഴിക്കോട്: വാട്ടർ അഥോറിറ്റിയുടെ കായണ്ണ ഇന്‍റർകണക്ഷൻ പോയിന്‍റിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നാളെ വരെ കോഴിക്കോട് കോർപ്പറേഷൻ, ബാലുശേരി, നന്മണ്ട, കാക്കൂർ, പെരുമണ്ണ, ഒളവണ്ണ, ബേപ്പൂർ, ചെറുവണ്ണൂർ, കടലുണ്ടി, കക്കോടി, കുന്നമംഗലം, നരിക്കുനി, കുരുവട്ടൂർ, തലക്കുളത്തൂർ പഞ്ചായത്തുകളിൽ കുടിവെള്ള വിതരണം മുടങ്ങുമെന്ന് അസി.എൻജിനീയർ അറിയിച്ചു.

ധ​ർ​ണ സ​മ​രം ന​ട​ത്തി

കു​റ്റ്യാ​ടി: കാ​യ​ക്കൊ​ടി മ​ണ്ഡ​ലം ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ദേ​വ​ർ​കോ​വി​ലി​ൽ ധ​ർ​ണ ന​ട​ത്തി. കാ​ർ​ഷി​ക ക​ട​ങ്ങ​ൾ എ​ഴു​തി​ത്ത​ള്ളു​ക, മ​ല​യോ​ര ക​ർ​ഷ​ക​രു​ടെ കൈ​വ​ശ ഭൂ​മി​യി​ൽ ജ​ണ്ട കെ​ട്ടു​ന്ന​ത് നി​ർ​ത്ത​ലാ​ക്കു​ക, കോ​വി​ഡ് കാ​ല​ത്തെ ക​ർ​ഷ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​ഠി​ക്കു​ന്ന​തി​ന് വി​ദ​ഗ്ദ​സ​മി​തി​യെ നി​യ​മി​ക്കു​ക, വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ന് പ​രി​ഹാ​രം കാ​ണു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ന​ട​ത്തി​യ ധ​ർ​ണ ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് കോ​ര​ങ്കോ​ട്ട് മൊ​യ്തു ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം.​പി.​മൊ​യ്തു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി രാ​ജ​ശേ​ഖ​ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പി.​പി.​മൊ​യ്തു, ഒ.​ര​വീ​ന്ദ്ര​ൻ, ഫി​ർ​ദൗ​സ്, എ.​കെ.​ബ​ഷീ​ർ, റ​ജീ​ഷ് തുടങ്ങിയവർ പ്ര​സം​ഗി​ച്ചു.