കൂ​ട​ത്താ​യി സെന്‍റ് മേ​രീ​സ് ഹ​യ​ര്‍സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ മി​ക​വി​ന്‍റെ തി​ള​ക്ക​ത്തി​ല്‍
Wednesday, August 4, 2021 12:55 AM IST
താ​മ​ര​ശേ​രി: കൂ​ട​ത്താ​യി സെ​ന്‍റ് മേ​രീ​സ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ തു​ട​ര്‍​ച്ച​യാ​യി മൂ​ന്നാം ത​വ​ണ​യും നൂ​റുശ​ത​മാ​നം വി​ജ​യം നേ​ടി മി​ക​വി​ന്‍റെ തി​ള​ക്ക​ത്തി​ല്‍. ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ല്‍ 75, ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ 76 എ​ന്നി​ങ്ങ​നെ വി​ദ്യാ​ര്‍​ഥി​ക​ള്‍ മു​ഴു​വ​ന്‍ വി​ഷ​യ​ത്തി​ലും എ ​പ്ല​സ് നേ​ടി. ഓ​രോ കു​ട്ടി​യേ​യും വ്യ​ക്തി​പ​ര​മാ​യി ശ്ര​ദ്ധി​ച്ച് പ​ഠ​ന​ത്തി​ല്‍ ഉ​യ​ര്‍​ത്തി​യെ​ടു​ക്കു​ന്ന പ്ര​ഗ​ത്ഭ​നാ​യ അ​ധ്യാ​പ​ക​നും ഗാ​യ​ക​നും വാ​ഗ്മി​യു​മാ​യ പ്രി​ന്‍​സി​പ്പ​ൽ ഫാ. ​സി​ബി പൊ​ന്‍​പാ​റ​യി​ലി​ന്‍റെ​യും വി​ദ്യാ​ല​യ​ത്തി​ന്‍റെ മി​ക​വി​നാ​യി അ​ക്ഷീ​ണം പ്ര​വ​ര്‍​ത്തി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന പ്ര​ധാ​നാ​ധ്യാ​പി​ക ഇ.​ഡി.​ഷൈ​ല​ജ​യു​ടെ​യും അ​ര്‍​പ്പ​ണ മ​നോ​ഭാ​വ​വും ക​രു​ത​ലു​മാ​ണ് സ്‌​കൂ​ളി​നെ മി​ക​വു​റ്റ​താ​ക്കി​യ​ത്.
1946ല്‍ ​സി​എം​ഐ സ​ഭ​യു​ടെ കീ​ഴി​ല്‍ ആ​രം​ഭി​ച്ച സ്‌​കൂ​ളി​ല്‍ എ​ല്‍​കെ​ജി മു​ത​ല്‍ പ്ല​സ്ടു​വ​രെ ര​ണ്ടാ​യി​ര​ത്തി​ല്‍ അ​ധി​കം കു​ട്ടി​ക​ള്‍ പ​ഠി​ക്കു​ന്നു​ണ്ട്. ഫാ.​ജോ​ര്‍​ജ് ഏ​ഴാ​നി​ക്കാ​ട്ട് മാ​നേ​ജ​രാ​യ സ്‌​കൂ​ളി​ല്‍ നൂ​റോ​ളം അ​ധ്യാ​പ​ക​രും സേ​വ​നം ചെ​യ്യു​ന്നു​ണ്ട്. എ​ൽ​കെ​ജി​മു​ത​ല്‍ പ​ത്താം​ക്ലാ​സ് വ​രെ 52 ഡി​വി​ഷ​നു​ക​ളു​ണ്ട്. അ​ന്താ​രാ​ഷ്ട നി​ല​വാ​ര​ത്തി​നാ​വ​ശ്യ​മാ​യ എ​ല്ലാ ഭൗ​തി​ക സാ​ഹ​ച​ര്യ​ങ്ങ​ളും ഈ ​സ്‌​കൂ​ളി​നു​ണ്ട്.
എ​ന്‍​എ​സ്എ​സ്, എ​സ്പി​സി, സ്‌​കൗ​ട്ട്, ഗൈ​ഡ്, ജെ​ആ​ര്‍​സി, ലി​റ്റി​ല്‍ കൈ​റ്റ്സ് തു​ട​ങ്ങി​യ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ള്‍ വി​വി​ധ ക്ല​ബ്ബു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തു​ന്ന ക​ലാ​കാ​യി​ക പ​രി​ശീ​ല​ന​ങ്ങ​ളും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഉ​ണ​ര്‍​വേ​കു​ന്നു.
ഇം​ഗ്ലീ​ഷ്, പി​എ​സ് സി, ​എ​ന്‍​ട്ര​ന്‍​സ് എ​ന്നി​വ​യി​ല്‍ പ്ര​ത്യേ​ക പ​രി​ശീ​ല​ന​വും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ളും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഏ​റെ ഉ​പ​കാ​ര​പ്ര​ദ​മാ​ണ്. കോ​വി​ഡ് കാ​ല​ത്തി​ന് മു​മ്പ് ആ​രം​ഭി​ച്ച ലെ​മ​ണ്‍ ജ​ന​റേ​ഷ​ന്‍, എ​സ്എം മീ​ഡി​യ അ​ക്കാ​ഡ​മി എ​ന്നീ യൂ​ട്യൂ​ബ് ചാ​ന​ലു​ക​ളും പ​ത്താം​ക്ലാ​സു​കാ​ര്‍​ക്കു മാ​ത്ര​മാ​യു​ള്ള എ​ഡ്യു​കെ​യ​ര്‍ ന്യൂ​സ് ചാ​ന​ലും ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന രീ​തി​ക​ളും സ്‌​കൂ​ളി​നെ വേ​റി​ട്ട​താ​ക്കു​ന്നു. ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ല്‍ ഹ്യു​മാ​നി​റ്റീ​സ് ബാ​ച്ച് തു​ട​ര്‍​ച്ച​യാ​യി അ​ഞ്ചാം ത​വ​ണ​യും നൂ​റു​ശ​ത​മാ​നം വി​ജ​യം നേ​ടി​യി​ട്ടു​ണ്ട്.
പു​തി​യ സ്‌​കൂ​ള്‍ കെ​ട്ടി​ട​ത്തി​ന്‍റെ പ​ണി പൂ​ര്‍​ത്തി​യാ​യി വ​രി​ക​യാ​ണ്. പു​തി​യ ബാ​ച്ചു​ക​ള്‍​ക്കും ഡി​വി​ഷ​നു​ക​ള്‍​ക്കു​മാ​യി സ​ര്‍​ക്കാ​ര്‍ അ​നു​മ​തി​ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളും മാ​നേ​ജ്മെ​ന്‍റും.