ടൂ​റി​സം മേ​ഖ​ല​യി​ല്‍ പ്രത്യേകപ​ദ്ധ​തി ന​ട​പ്പാ​ക്കും: മ​ന്ത്രി റി​യാ​സ്
Tuesday, August 3, 2021 1:49 AM IST
കോ​ഴി​ക്കോ​ട്: കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ര്‍​ന്നു പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന ടൂ​റി​സം മേ​ഖ​ല​യി​ല്‍ തൊ​ഴി​ലെ​ടു​ക്കു​ന്ന​വ​രെ സ​ഹാ​യി​ക്കാ​ന്‍ പ്ര​ത്യേ​ക പ​ദ്ധ​തി ന​ട​പ്പാ​ക്കു​മെ​ന്ന് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്. ഇ​തി​നാ​യി റി​വോ​ള്‍​വിം​ഗ് ഫ​ണ്ട് പ​ദ്ധ​തി ത​യാ​റാ​യി​ട്ടു​ണ്ട്.
ഈ ​മേ​ഖ​ല​യി​ല്‍ തൊ​ഴി​ല്‍ എ​ടു​ക്കു​ന്ന​വ​ര്‍​ക്കു പ​ലി​ശ​ര​ഹി​ത വാ​യ്പ ന​ല്‍​കു​ന്ന​താ​ണ് പ​ദ്ധ​തി​യെ​ന്നും മ​ന്ത്രി കോ​ഴി​ക്കോ​ട് പ​റ​ഞ്ഞു. ടൂ​റി​സ്റ്റ് ടാ​ക്‌​സി ഡ്രൈ​വ​ര്‍​മാ​ര്‍ , ടൂ​റി​സ്റ്റ് ബ​സ് ഡ്രൈ​വ​ര്‍​മാ​ര്‍, ശി​ക്കാ​രി - ഹൗ​സ് ബോ​ട്ട് ജീ​വ​ന​ക്കാ​ര്‍, ഹോ​ട്ട​ല്‍ - റ​സ്റ്റ​റ​ന്‍റ് ജീ​വ​ന​ക്കാ​ര്‍, റ​സ്റ്റ​റ​ന്‍റു​ക​ള്‍, ആ​യു​ര്‍​വേ​ദ സെ​ന്‍റ​റു​ക​ള്‍ , ഗൃ​ഹ​സ്ഥ​ലി, ഹോം ​സ്റ്റേ, സ​ര്‍​വീ​സ്ഡ് വി​ല്ല, അ​മ്യൂ​സ്‌​മെ​ന്‍റ് പാ​ര്‍​ക്ക്, ഗ്രീ​ന്‍ പാ​ര്‍​ക്ക്, സാ​ഹ​സി​ക ടൂ​റി​സം സം​രം​ഭ​ങ്ങ​ളി​ല്‍ ജോ​ലി ചെ​യ്യു​ന്ന​വ​ര്‍, ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സം പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു നി​ല്‍​ക്കു​ന്ന​വ​ര്‍, ക​ലാ​കാ​ര​ന്മാ​ര്‍ , ക​ര​കൗ​ശ​ല വി​ദ​ഗ്ധ​ര്‍, ആ​യോ​ധ​ന ക​ലാ​പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്നി​വ​രു​ള്‍​പ്പെ​ടെ ഉ​ള്ള​വ​ര്‍​ക്കാ​ണ് റി​വോ​ള്‍​വിം​ഗ് ഫ​ണ്ട് ന​ട​പ്പാ​ക്കു​ന്ന​ത്.
വി​നോ​ദ സ​ഞ്ചാ​ര വ​കു​പ്പ് അം​ഗീ​കാ​രം, അ​ക്ര​ഡി​റ്റേ​ഷ​ന്‍ ന​ല്‍​കി വ​രു​ന്ന ആ​യു​ര്‍​വേ​ദ സെ​ന്‍റ​റു​ക​ള്‍, റ​സ്റ്റ​റ​ന്‍റു​ക​ള്‍, ഹോം ​സ്റ്റേ​ക​ള്‍, സ​ർ​വീ​സ്ഡ് വി​ല്ല​ക​ള്‍, ഗൃ​ഹ​സ്ഥ​ലി, അ​മ്യൂ​സ്‌​മെ​ന്‍റ് പാ​ര്‍​ക്ക്, അ​ഡ്വ​ഞ്ച​ര്‍ ടൂ​റി​സം, ഗ്രീ​ന്‍​ഫാം, ടൂ​ര്‍ ഓ​പ്പ​റേ​റ്റ​ര്‍ അ​ക്ര​ഡി​റ്റേ​ഷ​ന്‍ എ​ന്നി​വ ഒ​രു ഉ​പാ​ധി​യും ഇ​ല്ലാ​തെ ഡി​സം​ബ​ര്‍ 31 വ​രെ പു​തു​ക്കി ന​ല്‍​കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.