തൊ​ണ്ട​ർ​നാ​ട് പെ​രി​ഞ്ചേ​രി​മ​ല കോ​ള​നി​യി​ൽ സാ​യു​ധ​സം​ഘ​മെ​ത്തി
Tuesday, August 3, 2021 1:49 AM IST
വെ​ള്ള​മു​ണ്ട: തൊ​ണ്ട​ർ​നാ​ട് പെ​രി​ഞ്ചേ​രി​മ​ല​യി​ൽ മാ​വോ​വാ​ദി​ക​ളെ​ന്നു ക​രു​തു​ന്ന​വ​രെ​ത്തി ല​ഘു​ലേ​ഖ​ക​ൾ വി​ത​ര​ണം ചെ​യ്ത സം​ഭ​വ​ത്തി​ൽ തൊ​ണ്ട​ർ​നാ​ട് പോ​ലീ​സ് കേ​സെ​ടു​ത്തു.​
സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ പെ​രി​ഞ്ചേ​രി​മ​ല ആ​ദി​വാ​സി കോ​ള​നി​യി​ൽ നാ​ലം​ഗ സാ​യു​ധ സം​ഘം ഞാ​യ​റാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ എ​ത്തി​യ​താ​യാ​ണ് നാ​ട്ടു​കാ​ർ പോ​ലീ​സി​നെ അ​റി​യി​ച്ച​ത്. ര​ണ്ടു സ്ത്രീ​ക​ളും ര​ണ്ടു പു​രു​ഷ​ൻ​മാ​രു​മ​ട​ങ്ങു​ന്ന സം​ഘം കോ​ള​നി​യി​ലെ ര​ണ്ടു വീ​ടു​ക​ളി​ൽ ക​യ​റി മാ​വോ​യി​സ്റ്റ് അ​നു​കൂ​ല മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ക​യും ല​ഘു​ലേ​ഖ​ക​ൾ ന​ൽ​കു​ക​യും ചെ​യ്തു. പ​രി​സ​ര​ത്തെ വൈ​ദ്യു​ത പോ​സ്റ്റു​ക​ളി​ലും മ​റ്റും പോ​സ്റ്റ​റു​ക​ൾ പ​തി​ക്കു​ക​യും ചെ​യ്ത ശേ​ഷ​മാ​ണു സം​ഘം കാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​ത്. മു​ഖ്യ​മ​ന്ത്രി​ക്കും സ​ർ​ക്കാ​രി​നും എ​തി​രേ രൂ​ക്ഷ​ഭാ​ഷ​യി​ലു​ള്ള​താ​ണ് പോ​സ്റ്റ​റു​ക​ൾ.
സി​പി​ഐ മാ​വോ​യി​സ്റ്റ് ബാ​ണാ​സു​ര ഏ​രി​യ ക​മ്മി​റ്റി​യു​ടെ പേ​രി​ലാ​ണ് പോ​സ്റ്റ​റു​ക​ൾ. വ​യ​നാ​ട്ടി​ലാ​ദ്യ​മാ​യാ​ണ് ബാ​ണാ​സു​ര ഏ​രി​യാ​ക​മ്മി​റ്റി​യു​ടെ പേ​രി​ലു​ള്ള പ്ര​വ​ർ​ത്ത​നം. ച​ന്ദ്രു, ജ​യ​ണ്ണ, സു​ന്ദ​രി, ല​തി എ​ന്നി​വ​രാ​ണ് കോ​ള​നി​യി​ലെ​ത്തി​യ​തെ​ന്നാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച സൂ​ച​ന. ഇ​ന്ന​ലെ രാ​വി​ലെ പോ​ലീ​സ് - ത​ണ്ട​ർ​ബോ​ൾ​ട്ട് സം​ഘ​ങ്ങ​ൾ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു കോ​സെ​ടു​ക്കു​ക​യും ചെ​യ്തു.