പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളെ ത​ക​ർ​ക്കാ​ൻ നീ​ക്ക​മെ​ന്ന് ആ​രോ​പ​ണം
Tuesday, August 3, 2021 1:49 AM IST
മ​ല​പ്പു​റം: ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് ഉ​ൾ​പ്പെ​ടെ ചി​ല സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ൽ വാ​യ്പ ത​ട്ടി​പ്പും ക്ര​മ​ക്കേ​ടു​ക​ളും ഉ​ണ്ടാ​യ​തി​ന്‍റെ പേ​രി​ൽ കേ​ര​ള​ത്തി​ലെ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ എ​ല്ലാം ത​ട്ടി​പ്പി​ന്‍റെ കേ​ന്ദ്ര​ങ്ങ​ളാ​ണെ​ന്ന രീ​തി​യി​ൽ പ്ര​ച​രി​പ്പി​ക്കു​ന്ന​തു സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളെ ത​ക​ർ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്ന് കേ​ര​ള കോ-​ഓ​പ​റേ​റ്റീ​വ് ബാ​ങ്ക് സെ​ക്ര​ട്ട​റീ​സ് സെ​ന്‍റ​ർ യോ​ഗം ആ​രോ​പി​ച്ചു.
ജീ​വി​ത​ത്തി​ന്‍റെ സ​മ​സ്ത മേ​ഖ​ല​ക​ളി​ലും സാ​ധാ​ര​ണ​ക്കാ​രു​ടെ അ​ത്താ​ണി​യാ​യ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളെ ത​ക​ർ​ക്കു​ന്ന ന​ട​പ​ടി​ക്കെ​തി​രെ പൊ​തു സ​മൂ​ഹം പ്ര​തി​ക​രി​ക്ക​ണം. മേ​ഖ​ല​യ്ക്കു ദു​ഷ് പേ​രു​ണ്ടാ​ക്കി ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ത്തു​ന്ന​ത് ആ​രു ത​ന്നെ​യാ​യി​രു​ന്നാ​ലും അ​വ​ർ​ക്കു ത​ക്ക​താ​യ ശി​ക്ഷ വാ​ങ്ങി​ക്കൊ​ടു​ക്കു​ക​യും വേ​ണം.
1600ൽ ​പ​രം പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട ബാ​ങ്കു​ക​ളി​ൽ ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ന്നാ​ൽ മ​റ്റു ബാ​ങ്കു​ക​ളെ പ​ഴി​ചാ​രു​ന്ന​തു ശ​രി​യ​ല്ല. ദേ​ശ​സാ​ൽ​കൃ​ത വാ​ണി​ജ്യ, ന്യൂ​ജെ​ൻ ബാ​ങ്കു​ക​ളി​ൽ നി​ന്ന് പാ​ൻ കാ​ർ​ഡും വാ​ർ​ഷി​ക വ​രു​മാ​ന​വും ഇ​ല്ലാ​തെ ആ​ർ​ക്കും വാ​യ്പ ല​ഭി​ക്കി​ല്ല. ഗ്രാ​മീ​ണ​ത​ല​ത്തി​ൽ പാ​വ​പ്പെ​ട്ട​വ​ർ​ക്ക് ഏ​തു ആ​വ​ശ്യ​ത്തി​നും ആ​ശ്ര​യി​ക്കാ​വു​ന്ന പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളെ ത​ക​ർ​ക്കാ​നു​ള്ള നീ​ക്കം ജ​നം തി​രി​ച്ച​റി​യു​ക ത​ന്നെ ചെ​യ്യും.
കോ​ർ​പ​റേ​റ്റു​ക​ളു​ടെ പ്ര​ചാ​ര​ണ​ങ്ങ​ൾ ജ​നം ത​ള്ളി​ക്ക​ള​യ​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ട​തു​വ​ല​തു വ്യ​ത്യാ​സ​മി​ല്ലാ​തെ ജ​ന​ങ്ങ​ൾ അ​ർ​പ്പി​ച്ച വി​ശ്വാ​സ​മാ​ണ് ഓ​രോ സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ​യും അ​ടി​ത്ത​റ​യും മൂ​ല​ധ​ന​വും. അ​തി​ന് ക​ള​ങ്കം ചാ​ർ​ത്താ​നാ​കി​ല്ലെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഹ​നീ​ഫ പെ​രി​ഞ്ചീ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ട്ര​ഷ​റ​ർ എം.​ഹ​മീ​ദ്,എം.​കെ.​ശ്യാം​കു​മാ​ർ,കെ.​അ​ബ്ദു​ൾ അ​സീ​സ്,കോ​ൽ​ക്ക​ളം ആ​യി​ഷ​ക്കു​ട്ടി, മു​ര​ളി ചേ​ള​ന്നൂ​ർ, ദി​നേ​ഷ് കാ​ര​ന്നൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സെ​ക്ര​ട്ട​റി എ​ൻ.​ഭാ​ഗ്യ​നാ​ഥ് സ്വാ​ഗ​തം പ​റ​ഞ്ഞു.