ഐ​എ​ൻ​എ​ൽ സെ​കു​ല​ർ ഐ​എ​ൻ​എ​ല്ലി​ൽ ല​യി​ച്ചു
Tuesday, August 3, 2021 1:48 AM IST
കോ​ഴി​ക്കോ​ട്: പി.​ടി.​എ.​റ​ഹിം എം​എ​ൽ​എ​യു​ടെ പാ​ർ​ട്ടി​യാ​യി​രു​ന്ന നാ​ഷ​ണ​ൽ സെ​ക്കു​ല​ർ കോ​ൺ​ഫ​റ​ൻ​സ് ഐ​എ​ൻ​എ​ല്ലി​ൽ ല​യി​ച്ച​പ്പോ​ൾ പാ​ർ​ട്ടി​യി​ൽ​നി​ന്നും വി​ഘ​ടി​ച്ച് പു​തി​യ സം​ഘ​ട​ന “ഐ​എ​ൻ​എ​ൽ സെ​ക്കു​ല​ർ’ രൂ​പീ​ക​രി​ച്ച​വ​ർ മാ​തൃ​സം​ഘ​ട​ന​യാ​യ ഐ​എ​ൻ​എ​ല്ലി​ൽ ല​യി​ക്കു​വാ​ൻ തീ​രു​മാ​നി​ച്ച​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.
ഇ​ട​തു​മു​ന്ന​ണി ഭ​ര​ണ​ത്തി​ൽ പ​ങ്കാ​ളി​ത്തം ല​ഭി​ച്ച​തി​ലൂ​ടെ ചി​ല​ർ അ​ധി​കാ​ര​സ്ഥാ​നം നേ​ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ച​താ​ണ് ഐ​എ​ൻ​എ​ല്ലി​ൽ​നി​ന്ന് ചി​ല​രെ പു​റ​ത്താ​ക്കാ​നി​ട​യാ​യ​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്ത് ഐ​എ​ൻ​എ​ല്ലി​ന്‍റെ പ്ര​വ​ർ​ത്ത​നം ശ​ക്തി​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.
വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ​യ​ർ​ലൈ​ൻ​സ് അ​സീ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് സി​റാ​ജു​ദ്ദീ​ൻ പെ​രി​നാ​ട് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.