കോ​വി​ഡ് കാ​ല​ത്തും ജോ​ലി​ചെ​യ്യാ​നു​ള്ള സാ​ഹ​ച​ര്യം സ​ര്‍​ക്കാ​ര്‍ ഒ​രു​ക്ക​ണമെന്ന്
Sunday, August 1, 2021 12:54 AM IST
കോ​ഴി​ക്കോ​ട്: സ​ര്‍​ക്കാ​ര്‍ സ​ഹാ​യ​ത്തോ​ടെ വീ​ഡി​യോ-​ഫോ​ട്ടോ​ഗ്രാ​ഫി മേ​ഖ​ല​ക​ളെ സം​ര​ക്ഷി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​ല​ത്തി​ല്‍ ന​ട​പ​ടി​യു​ണ്ടാ​ക​ണ​ം. മു​ഴു​വ​ന്‍ സ​മ​യ​വും തു​റ​ന്നു​പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​വ​സ​ര​മൊ​രു​ക്കുകയും വേണം.
കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ ഇ​ന്‍​ക്വ​സ്റ്റ് ന​ട​പ​ടി​ക​ള്‍​ക്കു​ള്‍​പ്പെ​ടെ പ്ര​ഫ​ഷ​ണ​ല്‍ ഫോ​ട്ടോ​ഗ്രഫ​ര്‍​മാ​രെ​യാ​ണ് പോ​ലീ​സു​കാ​ര്‍ വി​ളി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ ആ​വ​ശ്യ​മാ​യ സു​ര​ക്ഷ​യൊ​രു​ക്കു​ന്ന​തി​ല്‍ വ​ലി​യ വീ​ഴ്ച​യാ​ണുണ്ടാ​കു​ന്ന​ത്. കോ​വി​ഡ് ത​ക​ര്‍​ത്ത ഈ ​മേ​ഖ​ല​യെ സം​ര​ക്ഷി​ക്ക​ണ​മെ​ങ്കി​ല്‍ ജോ​ലി​ചെ​യ്യു​ന്ന​തി​നു​ള്ള സാ​ഹ​ച​ര്യം സ​ര്‍​ക്കാ​ര്‍ സൃ​ഷ്ടി​ക്ക​ണം. ഭൂ​രി​പ​ക്ഷം ഫോ​ട്ടോ​ഗ്ര​ഫ​ര്‍​മാ​രും എ​കെ​പി​എ​യി​ല്‍ അം​ഗ​ത്വ​മു​ള്ള​വ​രാ​ണ്. ഇ​വ​ര്‍​ക്കു​വേ​ണ്ടി സം​ഘ​ട​ന ക​ഴി​യാ​വു​ന്ന​തെ​ല്ലാം ചെയ്യും.
അ​ഭി​ലാ​ഷ് ക​ല്ലി​ശേ​രി എ​കെ​പി​എ
വെ​ള്ളി​മാ​ടു​കു​ന്ന് യൂ​ണി​റ്റ് സെ​ക്ര​ട്ട​റി