കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച ദി​വ​സം തെ​റ്റാ​യി രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി പ​രാ​തി
Saturday, July 31, 2021 2:08 AM IST
മു​ക്കം: കാ​ര​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ തേ​ക്കുംകു​റ്റി കു​രി​ശു​പാ​റ സ്വ​ദേ​ശി​ക​ളാ​യ വി.​ഡി.​തോ​മ​സും ഭാ​ര്യ ലീ​ലാ​മ്മ​യും ര​ണ്ട് ഡോ​സ് കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ചെങ്കി​ലും വ​ലി​യ ആ​ശ​ങ്ക​യി​ലാ​ണ്.

വാ​ക്സി​ൻ സ്വീ​ക​രി​ച്ച​താ​യി കാ​ണി​ച്ച് ന​ൽ​കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ വ​ന്ന ഗു​രു​ത​ര​മാ​യ പി​ശ​കാ​ണ് ഈ ​വൃ​ദ്ധ ദ​മ്പ​തി​ക​ൾ​ക്ക് ദു​രി​ത​മാ​വു​ന്ന​ത്. 2021 മാ​ർ​ച്ച് 11നാ​ണ് ര​ണ്ട് പേ​രും കാ​ര​ശേ​രി പി​എ​ച്ച്സി​യി​ൽ നി​ന്ന് ഒ​ന്നാം ഡോ​സ് വാ​ക്സി​ൻ സ്വീ​ക​രി​ച്ചി​രു​ന്ന​ത്. തു​ട​ർ​ന്ന് ഒ​രു മാ​സം ക​ഴി​ഞ്ഞ് ഏ​പ്രി​ൽ 13ന് ​തോ​മ​സും ഏ​പ്രി​ൽ 15ന് ​ലീ​ലാ​മ്മ​യും ര​ണ്ടാം ഡോ​സും സ്വീ​ക​രി​ച്ചു. ര​ണ്ട് ഡോ​സ് വാ​ക്സി​നും ല​ഭി​ച്ച​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ൽ ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണ് സ​ർ​ട്ടി​ഫി​ക്ക​റ്റി​ലെ പി​ശ​ക് വി​ല്ല​നാ​യ​ത്. കു​രി​ശു​പാ​റ​യി​ൽ പ​ല​ച​ര​ക്ക് ക​ട ന​ട​ത്തു​ന്ന തോ​മ​സി​ന് പോ​ലീ​സി​ന്‍റെ​യും സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​റ്റി​ന്‍റെ​യും പ​രി​ശോ​ധ​ന​ക​ൾ വ​ർ​ധി​ച്ച​പ്പോ​ൾ സ​ർ​ട്ടി​ഫി​ക്ക​റ്റ് ക​ട​യി​ൽ സൂ​ക്ഷി​ക്കേ​ണ്ടി വ​ന്നു. ഇ​തി​നാ​യി സ​ർ​ട്ടി​ഫി​ക്ക​റ്റ് ഡൗ​ൺ​ലോ​ഡ് ചെ​യ്ത​പ്പോ​ഴാ​ണ് തെ​റ്റ് ശ്ര​ദ്ധ​യി​ൽ പെ​ട്ട​ത്.

തോ​മ​സ് ര​ണ്ടാം ഡോ​സ് സ്വീ​ക​രി​ച്ച ഏ​പ്രി​ൽ 13ന് ​ത​ന്നെ ഒ​ന്നാം ഡോ​സും സ്വീ​ക​രി​ച്ച​താ​യും ലീ​ലാ​മ്മ ര​ണ്ടാം ഡോ​സ് സ്വീ​ക​രി​ച്ച ഏ​പ്രി​ൽ 15ന് ​ത​ന്നെ ഒ​ന്നാം ഡോ​സ് സ്വീ​ക​രി​ച്ച​താ​യും രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. ഇ​തു​മൂ​ലം എ​ന്ത് ചെ​യ്യ​ണ​മെ​ന്ന​റി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണി​പ്പോ​ഴെ​ന്ന് ഇ​വ​രു​ടെ മ​ക​ൻ പ​റ​യു​ന്നു. ത​ങ്ങ​ളി​ത് കൃ​ത്രി​മ​മാ​യി ഉ​ണ്ടാ​ക്കി​യ​താ​ണോ എ​ന്ന് സം​ശ​യ​മു​ണ്ടാ​വാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട​ന്നും ഇ​വ​ർ പ​റ​യു​ന്നു. സം​ഭ​വ​ത്തി​ൽ ആ​രോ​ഗ്യ​വ​കു​പ്പി​ന് പ​രാ​തി ന​ൽ​കാ​ൻ ഒ​രു​ങ്ങു​ക​യാ​ണി​വ​ർ.