സ്വ​ർ​ണ​ക്ക​ട​ത്തി​നി​ടെ ക​സ്റ്റം​സി​നെ വെ​ട്ടി​ച്ചു ര​ക്ഷ​പ്പെ​ട്ട യു​വാ​വ് പി​ടി​യി​ൽ
Monday, July 26, 2021 12:56 AM IST
കൊ​ണ്ടോ​ട്ടി:​ സ്വ​ർ​ണ​ക്ക​ട​ത്തി​നി​ടെ ക​സ്റ്റം​സ് പ്രി​വ​ന്‍റീ​വ് സം​ഘ​ത്തി​ന്‍റെ പി​ടി​യി​ൽ നി​ന്നു ര​ക്ഷ​പ്പെ​ട്ട യു​വാ​വ് ആ​റു​മാ​സ​ത്തി​നു ശേ​ഷം പോ​ലീ​സി​ന്‍റെ് പി​ടി​യി​ലാ​യി. കോ​ഴി​ക്കോ​ട് ഫ്രാ​ൻ​സി​സ് റോ​ഡി​ൽ കോ​സ​നി വീ​ട്ടി​ൽ ഹം​ദ​ൻ അ​ലി (43)യെ​യാ​ണ് കൊ​ണ്ടോ​ട്ടി പോ​ലി​സ് പി​ടി​കൂ​ടി​യ​ത്.
വി​സി​റ്റിം​ഗ് വി​സ​യി​ൽ ഷാ​ർ​ജ​യി​ൽ നി​ന്നു മ​ട​ങ്ങി​യെ​ത്തി​യ ഹം​ദ​ൻ അ​ലി​യെ ക​ഴി​ഞ്ഞ ജ​നു​വ​രി 14ന് ​സ്വ​ർ​ണ​ക്ക​ട​ത്ത് സം​ശ​യി​ച്ച് ക​സ്റ്റം​സ് പ്രി​വ​ന്‍റീ​വ് സം​ഘം പി​ടി​കൂ​ടി​യി​രു​ന്നു.​സ്വ​ർ​ണം ക​ണ്ടെ​ടു​ക്കു​ന്ന​തി​നു എ​ക്സ്റേ പ​രി​ശോ​ധ​ന​യ്ക്കാ​യി ഇ​യാ​ളെ കൊ​ണ്ടോ​ട്ടി​യി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.​ആ​ശു​പ​ത്രി മു​റ്റ​ത്തു വ​ച്ച് ഇ​യാ​ൾ ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ത​ള്ളി​മാ​റ്റി ബൈ​ക്കി​ൽ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ കൊ​ണ്ടു​വ​ന്ന സ്വ​ർ​ണം സ്വീ​ക​രി​ക്കാ​നെ​ത്തി​യ​വ​രാ​ണ് ബൈ​ക്കി​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി ര​ക്ഷ​പ്പെ​ടാ​ൻ സ​ഹാ​യി​ച്ച​ത്.
സം​ഭ​വ​ത്തി​ൽ ക​സ്റ്റം​സ് പ്രി​വ​ന്‍റീ​വ് വി​ഭാ​ഗം കൊ​ണ്ടോ​ട്ടി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.
ആ​ശു​പ​ത്രി​യി​ൽ നി​ന്നു ര​ക്ഷ​പ്പെ​ട്ട ശേ​ഷം ഇ​യാ​ൾ വ​യ​നാ​ട്, ബം​ഗ​ളൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒ​ളി​വി​ലാ​യി​രു​ന്നു. പെ​രു​ന്നാ​ളി​നു കോ​ഴി​ക്കോ​ട് പ​യ്യ​ടി​മേ​ത്ത​ലി​ലെ വാ​ട​ക​വീ​ട്ടി​ൽ എ​ത്തി​യ​താ​യി ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് വീ​ട്ടി​ലെ​ത്തി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.
മ​ല​പ്പു​റം ജെ​എ​ഫ്സി​എം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.
ഹം​ദ​ൻ അ​ലി​യെ ബൈ​ക്കി​ൽ ര​ക്ഷ​പ്പെ​ടാ​ൻ സ​ഹാ​യി​ച്ച​വ​രെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി.
ഇ​ൻ​സ്പെ​ക്ട​ർ എം.​സി. പ്ര​മോ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ എം.​കെ. രാ​ധാ​കൃ​ഷ്ണ​ൻ, മു​ഹ​മ്മ​ദ് മു​സ്ത​ഫ, ര​തീ​ഷ് എ​ന്നി​വ​രാ​ണ് യു​വാ​വി​നെ പി​ടി​കൂ​ടി​യ​ത്.