വാടകയില്ല; ത​ടി​യൂ​രാ​നാ​കാ​തെ കെ​ട്ടി​ട ഉ​ട​മ​ക​ൾ
Monday, July 26, 2021 12:56 AM IST
ആ​ർ. സൂ​ര​ജ്
കോ​ഴി​ക്കോ​ട്: കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ള്‍ പൂ​ട്ടി​ത്തു​ട​ങ്ങി​യ​തോ​ടെ ജി​എ​സ്ടി ഉ​ള്‍​പ്പെ​ടെ​യു​ള്ള കെ​ട്ടി​ട​നി​കു​തി അ​ട​യ്ക്കാ​ന്‍ ക​ഴി​യാ​തെ കെ​ട്ടി​ട ഉ​ട​മ​ക​ൾ.
വ്യ​പാ​രി​ക​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ അ​റി​യാ​മെ​ന്ന​തി​നാ​ല്‍ വാ​ട​ക വാ​ങ്ങാ​നോ പു​തു​ക്കാ​നോ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണി​വ​ര്‍.
പ​ല​രും പ്രാ​യ​മേ​റി​യ​വ​രും ബാ​ങ്കി​ല്‍ നി​ന്നും മ​റ്റ് ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നും ക​ട​മെ​ടു​ത്തു കെ​ട്ടി​ടം നി​ര്‍​മി​ച്ചു വാ​ട​ക കൊ​ണ്ടു ജീ​വി​ക്കു​ന്ന​വ​രു​മാ​ണ്. വാ​ട​കക്കാരെ സ​ഹാ​യി​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹ​മു​ണ്ട്. പ​ക്ഷെ ല​ഭി​ക്കു​ന്ന തു​ച്ഛ​മാ​യ വാ​ട​ക കൊ​ണ്ട് മാ​ത്രം ജീ​വി​ക്കു​ന്ന​വ​രാ​ണ് പ​ല​രും.
ജീ​വി​ത​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന നീ​ക്കി​യി​രു​പ്പു കൂ​ടാ​തെ വാ​യ്പ ഉ​ള്‍​പ്പെ​ടെ എ​ടു​ത്താ​ണ് പു​തി​യ സം​രം​ഭം എ​ന്ന നി​ല​യി​ല്‍ കെ​ട്ടി​ടം നി​ര്‍​മി​ച്ചു പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​ത്. എ​ന്നാ​ല്‍ വാ​യ്പ​ക​ളു​ടെ തി​രി​ച്ച​ട​വ് ഉ​ള്‍​പ്പെ​ടെ സ​മ​യ​ബ​ന്ധി​ത​മാ​യി ന​ല്‍​കേ​ണ്ടി​വ​രു​ന്നു.
മ​ല​ബാ​റി​ലെ നി​ര​വ​ധി ഗ​ള്‍​ഫ് പ്ര​വാ​സി​ക​ളും നി​ക്ഷേ​പി​ച്ചി​രി​ക്കു​ന്ന​തു കെ​ട്ടി​ട വാ​ട​ക മേ​ഖ​ല​യി​ലാ​ണ്.
ക​ട​ക​ള്‍ ഒ​ഴി​ഞ്ഞു പോ​കു​മ്പോ​ഴും വാ​ട​ക ല​ഭി​ക്കാ​തെ ആ​കു​മ്പോ​ഴും കെ​ട്ടി​ട​ത്തി​ന്‍റെ മ​റ്റു ചെ​ല​വു​ക​ള്‍ വ​ഹി​ക്കേ​ണ്ടി​വ​രു​ന്ന​ത് കെ​ട്ടി​ട​ഉ​ട​മ​ക​ളാ​ണ്. ജി​എ​സ്ടി​യും കെ​ട്ടി​ട നി​കു​തി​യും, വൈ​ദ്യു​തി, വെ​ള്ളം എ​ന്നി​വ​യു​മു​ള്‍​പ്പെ​ടെ വ​ലി​യൊ​രു തു​ക​യാ​ണ് കെ​ട്ടി​ട ഉ​ട​മ​ക​ളു​ടെ കീ​ശ​യി​ല്‍ നി​ന്ന് അ​ട​യ്‌​ക്കേ​ണ്ടി​വ​രു​ന്ന​ത്.
ദി​വ​സ​വും ക​ച്ച​വ​ട​ക്കാ​ര്‍ കെ​ട്ടി​ടം ഒ​ഴി​യു​ന്ന സ്ഥി​തി​യാ​ണു​ള്ള​ത്. പി​ടി​ച്ചു നി​ല്‍​ക്കാ​ന്‍ ഉ​ട​മ​ക​ള്‍​ക്കോ ക​ച്ച​വ​ട​ക്കാ​ര്‍​ക്കൊ പ​റ്റു​ന്നി​ല്ല.​ഇ​തു​മൂ​ലം താ​മ​സ സൗ​ക​ര്യ​ങ്ങ​ളും അ​നു​ബ​ന്ധ മേ​ഖ​ല​യും അ​ട​ച്ചു​പൂ​ട്ടേ​ണ്ടി​വ​രു​ന്നു.
സ​ര്‍​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു നി​ന്ന് അ​നു​കൂ​ല​മാ​യൊ​രു സ​മീ​പ​ന​മാ​ണ് കെ​ട്ടി​ട ഉ​ട​മ​ക​ള്‍ പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന് ഈ ​രം​ഗ​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​ര്‍ പ​റ​യു​ന്നു.​
വി​പ​ണി​യി​ല്‍ ഇ​ള​വ് അ​നു​വ​ദി​ക്കു​മ്പോ​ള്‍ കെ​ട്ടി​ട നി​ര്‍​മാ​ണ ഉ​ട​മ​ക​ളെ കൂ​ടി പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് ഇ​വ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു.