ഗ​ൾ​ഫ് വി​മാ​നത​ട​സം; അ​ര​ല​ക്ഷംപേ​ർ​ക്ക് ജോ​ലി ന​ഷ്ട​പ്പെ​ട്ടു
Friday, June 25, 2021 12:28 AM IST
കോ​ഴി​ക്കോ​ട്: കോ​വി​ഡി​നെ​തു​ട​ർ​ന്ന് ഗ​ൾ​ഫ് നാ​ടു​ക​ളി​ലേ​ക്കു​ള്ള വി​മാ​ന​യാ​ത്ര ത​ട​സം മൂ​ലം അ​ര​ല​ക്ഷ​ത്തോ​ളം പേ​ർ​ക്കു ജോ​ലി ന​ഷ്ട​പ്പെ​ട്ടു​വെ​ന്നും ഈ ​കാ​ര്യ​ത്തി​ൽ ഗൗ​ര​വ​മാ​യ പ​രി​ഹാ​രം ക​ണ്ടി​ല്ലെ​ങ്കി​ൽ കേ​ര​ളം പൂ​ർ​ണ​മാ​യി ത​ക​രു​മെ​ന്നും ഇ​ൻ​ഡോ അ​റ​ബ് കോ​ൺ​ഫെ​ഡ​റേ​ഷ​ൻ കൗ​ൺ​സി​ൽ യോ​ഗം.
ആ​റ്റ​ക്കോ​യ പ​ള്ളി​ക്ക​ണ്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ൻ​ഡോ അ​റ​ബ് കോ​ൺ​ഫെ​ഡ​റേ​ഷ​ൻ കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് എം.​വി. കു​ഞ്ഞ​മ്മു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ്ര​ശ്ന​ത്തി​ന്‍റെ ഗു​രു​ത​രാ​വ​സ്ഥ ചൂ​ണ്ടി​കാ​ട്ടി അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ചു പ്ര​ധാ​ന​മ​ന്ത്രി​ക്കു ഇ- ​മെ​യി​ൽ സ​ന്ദേ​ശം അ​യ​ച്ചു. 23മു​ത​ൽ വി​മാ​ന സ​ർ​വീ​സ് ആ​രം​ഭി​ച്ച​താ​യി യു​എ​ഇ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും സ​ർ​ക്കാ​രി​ന്‍റെ അ​പ്രാ​യോ​ഗി​ക നി​ബ​ന്ധ​ന​ക​ളും ത​ട​സ​ങ്ങ​ളും കാ​ര​ണം വി​മാ​ന ക​മ്പ​നി​ക​ൾ ബു​ക്കിം​ഗ് നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും ഇ​തി​ലെ അ​വ്യ​ക്ത​ത പ​രി​ഹ​രി​ക്ക​ണ​മെ​ന്നും യോ​ഗം അ​ഭ്യ​ർ​ഥി​ച്ചു. പി.​എം. കോ​യ, പി.​പി. ഫി​റോ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.