അ​മി​ത​ജോ​ലി​ഭാ​രം: എ​സ്ഐ കു​ഴ​ഞ്ഞു വീ​ണു
Friday, June 25, 2021 12:27 AM IST
കോ​ഴി​ക്കോ​ട്: അ​മി​ത ജോ​ലി​ഭാ​ര​ത്തെ തു​ട​ർ​ന്നു​ള്ള മാ​ന​സി​ക സ​മ്മ​ർ​ദ്ദം മൂ​ലം എ​സ്ഐ കു​ഴ​ഞ്ഞ് വീ​ണ​താ​യി പ​രാ​തി. കൊ​യി​ലാ​ണ്ടി സ്റ്റേ​ഷ​നി​ലെ ഗ്രേ​ഡ് എ​സ്ഐ കെ. ​സു​നി​ൽ​കു​മാ​റാ​ണ് ജോ​ലി​ക്കി​ടെ കു​ഴ​ഞ്ഞു വീ​ണ​ത്. കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ എ​സ്ഐ​ക്ക് അ​മി​ത ര​ക്ത​സ​മ്മ​ർ​ദ്ദ​മു​ണ്ടെ​ന്ന് ഡോ​ക്ട​ർ​മാ​ർ വ്യ​ക്ത​മാ​ക്കി.
ഡോ​ക്ട​ർ വി​ശ്ര​മം നി​ർ​ദ്ദേ​ശി​ച്ചു. അ​ർ​ഹ​ത​പ്പെ​ട്ട ഡ്യൂ​ട്ടി ഓ​ഫും അ​ത്യാ​വ​ശ്യ​കാ​ര്യ​ത്തി​നാ​യി ലീ​വും സി​ഐ അ​നു​വ​ദി​ക്കാ​റി​ല്ലെ​ന്ന് എ​സ്ഐ പ​റ​ഞ്ഞു. ഇ​ല​ക്ഷ​ൻ ഡ്യൂ​ട്ടി​യോ​ട് അ​നു​ബ​ന്ധി​ച്ചാ​ണ് സു​നി​ൽ കു​മാ​ർ കൊ​യി​ലാ​ണ്ടി​യി​ൽ എ​ത്തി​യ​ത്.