ഹ​യ​ർ സെ​ക്ക​ന്‍​ഡ​റി മേ​ഖ​ലാ ഉ​പ​ ഡ​യ​ര​ക്ട​റെ ഉ​ട​ൻ നി​യ​മി​ക്ക​ണം: കെ​എ​എ​ച്ച്എ​സ്ടി​എ
Thursday, June 24, 2021 1:23 AM IST
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലെ ഹ​യ​ർ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം നി​യ​ന്ത്രി​ക്കേ​ണ്ട കോ​ഴി​ക്കോ​ട് മേ​ഖ​ലാ ഉ​പ ഡ​യ​ര​ക്ട​റെ ഉ​ട​ൻ നി​യ​മി​ക്ക​ണ​മെ​ന്ന് കേ​ര​ള എ​യി​ഡ​ഡ് ഹ​യ​ർ സെ​ക്ക​ന്‍​ഡ​റി ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മി​റ്റി യോ​ഗം സ​ർ​ക്കാ​റി​നോ​ടാ​വ​ശ്യ​പ്പെ​ട്ടു.​
നി​ല​വി​ലു​ള്ള മേ​ഖ​ലാ ഉ​പ ഡ​യ​ര​ക്ട​ർ വി​ര​മി​ച്ച​തി​നു ശേ​ഷം ഇ​തു​വ​രെ പ​ക​രം നി​യ​മ​നം ന​ട​ന്നി​ട്ടി​ല്ല. ര​ണ്ട് ജി​ല്ല​കളി​ലെ ഹ​യ​ർ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളു​ക​ളി​ലെ പ്രി​ൻ​സി​പ്പ​ൽമാ​ർ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കു വേ​ണ്ടി സ​മീ​പി​ക്കു​ന്ന ഓ​ഫീ​സി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​യ​ന്ത്രി​ക്കാ​ൻ ഇ​ത​ര ആ​ർ​ഡി​ഡി​മാ​ർ​ക്ക് ചാ​ർ​ജ് പോ​ലും ന​ൽ​കി​യി​ട്ടി​ല്ല.
ശ​മ്പ​ള പ​രി​ഷ്ക​ര​ണ ന​ട​പ​ടി​ക​ൾ ഉ​ൾ​പ്പ​ടെ ഒ​ട്ട​ന​വ​ധി ഫ​യ​ലു​ക​ളി​ൽ തീ​ർ​പ്പു​ക​ല്പി​ക്കാ​നാ​വാ​തെ തീ​രു​മാ​നം അ​ന​ന്ത​മാ​യി നീ​ളു​ന്ന സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്.
ഹ​യ​ർ സെ​ക്ക​ന്‍​ഡ​റി​യു​ടെ കോ​ഴി​ക്കോ​ട് മേ​ഖ​ലാ ഓ​ഫീ​സി​ൽ ഉ​പ ഡ​യ​ര​ക്ട​റു​ടെ നി​യ​മ​നം വൈ​കു​ന്ന​തി​ൽ യോ​ഗം പ്ര​തി​ഷേ​ധി​ച്ചു .