ദീ​പി​ക-മിം​സ് കാ​രു​ണ്യസ്പ​ര്‍​ശം പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, June 24, 2021 1:23 AM IST
താ​മ​ര​ശേ​രി: കാ​ന്‍​സ​ര്‍ രോ​ഗി​ക​ള്‍​ക്ക് ക​രു​ത​ലും അ​ത്താ​ണി​യു​മാ​യി ദീ​പി​ക​യും മിം​സ് ആ​ശു​പ​ത്രി​യും ചേ​ര്‍​ന്ന് ന​ട​ത്തു​ന്ന ദീ​പി​ക -മിം​സ് കാ​രു​ണ്യ സ്പ​ര്‍​ശം പ​ദ്ധ​തി ബി​ഷ​പ് മാ​ര്‍ റെ​മീ​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഈ​ശോ​യു​ടെ സു​വി​ശേ​ഷ പ്ര​ഘോ​ഷ​ണ​ത്തി​ല്‍ ആ​രോ​ഗ്യം പ്ര​ധാ​നമേ​ഖ​ല​യാ​യി​രു​ന്നു. ആ​രും ശ്ര​ദ്ധി​ക്കാ​നി​ല്ലാ​ത്ത​തുകൊ​ണ്ട് രോ​ഗി​യാ​യി തീ​ര്‍​ന്ന​വ​രെ അ​വി​ടു​ന്ന് സം​ര​ക്ഷി​ച്ചു.

അ​തി​നോ​ട് ചേ​ര്‍​ന്നുനി​ല്‍​ക്കു​ന്ന രീ​തി​യി​ലാ​ണ് ഡോ. ​ആ​സാ​ദ് മൂ​പ്പ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മിം​സ് ആ​ശു​പ​തി പ്ര​വ​ര്‍​ത്തി​ച്ചുവ​രു​ന്ന​തെ​ന്നും ആ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ക എ​ന്ന​ത് സ്‌​നേ​ഹം പ​ങ്കു​വയ്ക്ക​ലാ​ണെ​ന്നും ബി​ഷ​പ് പ​റ​ഞ്ഞു.

രൂ​പ​ത ചാ​ന്‍​സി​ല​ര്‍ ഫാ.​ജോ​ര്‍​ജ് മു​ണ്ട​നാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ ആ​സ്റ്റ​ര്‍ മിം​സ് സി​ഇ​ഒ ഫ​ര്‍​ഹാ​ന്‍ യാ​സി​ന്‍, ആ​സ്റ്റ​ര്‍ മിം​സ് കോ​ട്ട​യ്ക്ക​ല്‍ കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലെ ഓ​ങ്കോ​ള​ജി വി​ഭാ​ഗം എ​ച്ച്ഒ​ഡി ഡോ.​കെ.​വി.​ഗം​ഗാ​ധ​ര​ന്‍, ദീ​പി​ക റെ​സിഡന്‍റ് മാ​നേ​ജ​ര്‍ ഫാ. ​സാ​യി പാ​റ​ന്‍​കു​ള​ങ്ങ​ര, ദീ​പി​ക കോ​ഴി​ക്കോ​ട് യൂ​ണി​റ്റ് പ​ര​സ്യ വി​ഭാ​ഗം മാ​നേ​ജ​ര്‍ സ​ജി ജേ​ക്ക​ബ്, സ​ര്‍​ക്കു​ലേ​ഷ​ന്‍ മാ​നേ​ജ​ര്‍ പ്രി​ന്‍​സി ജോ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

കാ​ന്‍​സ​ര്‍ അ​ട​ക്ക​മു​ള്ള രോ​ഗചി​കി​ത്സ​യ്ക്ക് ദീ​പി​ക വ​രി​ക്കാ​ര്‍​ക്ക് ഒ​രു നി​ശ്ചി​ത​ശ​ത​മാ​നം ചി​കി​ത്സാ ഇ​ള​വ് ല​ഭി​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് ദീ​പി​ക - മിം​സ് കാ​രു​ണ്യ സ്പ​ര്‍​ശം പ​ദ്ധ​തി.​ കൂ​ടാ​തെ ആ​ശു​പ​ത്രി സേ​വ​ന​ങ്ങ​ള്‍ 24 മ​ണി​ക്കൂ​റും ല​ഭി​ക്കു​ന്ന ടെ​ല​ഫോ​ണ്‍ സ​ര്‍​വീ​സും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണ്.