സ്വ​ർ​ണ​ക്ക​വ​ർ​ച്ചാ ശ്ര​മം: അ​ന്വേ​ഷ​ണം കൊ​ടു​വ​ള്ളി​യി​ലേ​ക്ക്
Thursday, June 24, 2021 1:23 AM IST
കെ. ​ഷി​ന്‍റു​ലാ​ൽ

കോ​ഴി​ക്കോ​ട്: രാ​മ​നാ​ട്ടു​ക​ര സ്വ​ര്‍​ണ​ക്ക​വ​ര്‍​ച്ചാ ശ്ര​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ കൊ​ടു​വ​ള്ളി സ്വ​ദേ​ശി​യി​ലേ​ക്ക് അ​ന്വേ​ഷ​ണം. ശ​ത​കോ​ടി​യു​ടെ സ്വ​ര്‍​ണ​ക്ക​ട​ത്തു കേ​സി​ല്‍ കേ​സി​ല്‍ കൊ​ഫെ​പോ​സ ചു​മ​ത്തി​യ കൊ​ടു​വ​ള്ളി വാ​വാ​ട് സ്വ​ദേ​ശി ടി.​കെ. സൂ​ഫി​യാ​ന്‍റെ പ​ങ്കി​നെ കു​റി​ച്ചാ​ണ് ക​സ്റ്റം​സ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം പ​രി​ശോ​ധി​ക്കു​ന്ന​ത്.
ചെ​റ​പ്പു​ള​ശേ​രി സം​ഘ​ത്തി​ന് ക്വ​ട്ടേ​ഷ​ന്‍ ന​ല്‍​കി​യ​ത് സൂ​ഫി​യാ​നാ​ണെ​ന്നാ​ണ് ക​സ്റ്റം​സ് സം​ശ​യി​ക്കു​ന്ന​ത്. ഇ​തി​നുപു​റ​മേ താ​മ​ര​ശേ​രി സ്വ​ദേ​ശി മൊ​യ്തീ​നും പ​ങ്കു​ള്ള​താ​യി വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. 177 കോ​ടി രൂ​പ വി​ല​യു​ള്ള 590 കി​ലോ​ഗ്രാം സ്വ​ര്‍​ണം ക​ട​ത്തി​യ കേ​സി​ലെ പ്ര​തി​ക​ളി​ലൊ​രാ​ളാ​ണ് സൂ​ഫി​യാ​ന്‍.
കോ​ഴി​ക്കോ​ട് ഡി​ആ​ര്‍​ഐ​യും ബം​ഗ​ളൂ​രു ഡി​ആ​ര്‍​ഐ​യും ഇ​യാ​ള്‍​ക്കെ​തി​രെ കൊ​ഫെ​പോ​സ ചു​മ​ത്തി​യി​രു​ന്നു.​അ​തേ​സ​മ​യം സ്വ​ര്‍​ണ​ക്കവ​ര്‍​ച്ചാ ​ശ്ര​മ​ത്തി​നും സ്വ​ര്‍​ണ​ക്ക​ട​ത്തി​നും പി​ന്നി​ലു​മു​ള്ള ക​ണ്ണൂ​ര്‍ സ്വ​ദേ​ശി അ​ര്‍​ജു​ന്‍റെ വീ​ട്ടി​ല്‍ ഇ​ന്ന​ലെ ക​സ്റ്റം​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ഇ​യാ​ളെ പി​ടി​കൂ​ടാ​ന്‍ പോ​ലീ​സി​നും ക​സ്റ്റം​സി​നും സാ​ധി​ച്ചി​ട്ടി​ല്ല.​
സ്വ​ർ​ണ​വു​മാ​യി ഗ​ൾ​ഫി​ൽനി​ന്ന് വി​മാ​ന​ത്താവ​ള​ത്തി​ല്‍ എ​ത്തി​യ മൂ​ര്‍​ക്ക​നാ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷ​ഫീ​ഖി​നെ കൊ​ണ്ടു​പോ​വാ​നാ​യെ​ത്തി​യ​ത് അ​ര്‍​ജു​നാ​യി​രു​ന്നു. ചു​വ​ന്ന നി​റ​മു​ള്ള സ്വി​ഫ്റ്റ് കാ​റി​ലാ​യി​രു​ന്നു എ​ത്തി​യ​ത്. സ്വ​ർ​ണം ക​വ​ർ​ച്ച ചെ​യ്യാ​ൻ അ​ർ​ജു​നും പ​ദ്ധ​തി​യു​ണ്ടാ​യി​രു​ന്നു. കൊ​ടു​വ​ള്ളി സം​ഘ​മാ​ണ് ഷ​ഫീ​ഖി​ന്‍റെ കൈ​വ​ശം സ്വ​ര്‍​ണം കൊ​ടു​ത്തു​വി​ടു​ന്ന​ത്. ഇ​ത് വാ​ങ്ങാ​നാ​യി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ആ​ളെ​ത്തു​മെ​ന്ന് ഷ​ഫീ​ഖി​നെ അ​റി​യി​ച്ചി​രു​ന്നു.
വി​മാ​നം പു​റ​പ്പെ​ടു​ന്ന​തി​നുമു​മ്പ് ഷ​ഫീ​ഖി​ന്‍റെ ഫോ​ട്ടോ മൊ​ബൈ​ലി​ല്‍ പ​ക​ര്‍​ത്തി കൊ​ടു​വ​ള്ളി സം​ഘം ക​രി​പ്പൂ​രി​ലേ​ക്ക് അ​യ​ച്ചു​കൊ​ടു​ത്തി​രി​ന്നു. ഷ​ഫീ​ഖി​ല്‍നി​ന്ന് സ്വ​ര്‍​ണം വാ​ങ്ങാ​നാ​യി കൊ​ടു​വ​ള്ളി സം​ഘം ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത് അ​ര്‍​ജു​നെ​യാ​ണ്. ക​രി​പ്പൂ​രി​ല്‍ വി​മാ​ന​മി​റ​ങ്ങി​യ ഷ​ഫീ​ഖി​നെ ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ട അ​ര്‍​ജു​ന്‍ ഷ​ര്‍​ട്ട് മാ​റ്റു​വാ​ന്‍ നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. സാ​ധാ​ര​ണ കാ​രി​യ​ര്‍​മാ​രോ​ട് സ്വ​ര്‍​ണം വാ​ങ്ങാ​നെ​ത്തു​ന്ന​വ​ര്‍ ഇ​ത്ത​രം നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കാ​റി​ല്ല.
ഗ​ള്‍​ഫി​ല്‍നി​ന്നും സ്വ​ര്‍​ണ​വു​മാ​യി വ​രു​ന്ന കാ​രി​യ​റി​ന്‍റെ ഫോ​ട്ടോ അ​യ​ച്ചു​കൊ​ടു​ത്താ​ല്‍ അ​തേ​വ​സ്ത്ര​വും മ​റ്റും നോ​ക്കി​യാ​ണ് ക​ള്ള​ക്ക​ട​ത്ത് സം​ഘം സ്വ​ര്‍​ണം വാ​ങ്ങാ​നാ​യി എ​ത്തു​ന്ന​ത്. എ​ന്നാ​ല്‍ അ​ര്‍​ജു​ന്‍ വ​സ്ത്രം മാ​റാ​ന്‍ പ​റ​ഞ്ഞ​തി​ല്‍ ദു​രൂ​ഹ​ത​യു​ണ്ട്. കൊ​ടു​വ​ള്ളി സം​ഘ​ത്തി​ന്‍റെ വി​വ​ര​ങ്ങ​ള്‍ അ​ര്‍​ജു​ന്‍ മ​റ്റൊ​രു സം​ഘ​ത്തി​ന് കൈ​മാ​റി​യി​രി​ക്കാ​നു​ള്ള സാ​ധ്യ​ത​യാ​ണ് ക​സ്റ്റം​സും ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ങ്ങ​ളും കാ​ണു​ന്ന​ത്.
അ​ര്‍​ജു​ന്‍ വി​വ​രം ചോ​ര്‍​ത്തി ന​ല്‍​കി​യ സം​ഘ​ത്തി​ന് എ​ളു​പ്പ​ത്തി​ല്‍ ഷ​ഫീ​ഖി​നെ തി​രി​ച്ച​റി​യു​ന്ന​തി​നാ​യി​രു​ന്നു വ​സ്ത്രം മാ​റ്റാ​ന്‍ പ​റ​ഞ്ഞ​ത്. അ​ല്ലാ​ത്ത​പ​ക്ഷം കൊ​ടു​വ​ള്ളി സം​ഘ​ത്തി​ലെ ത​ന്നെ മ​റ്റാ​രെ​ങ്കി​ലും എ​യ​ര്‍​പോ​ര്‍​ട്ടി​ലു​ണ്ടെ​ങ്കി​ല്‍ ഷ​ഫീ​ഖി​നെ തി​രി​ച്ച​റി​യാ​നു​ള്ള സാ​ധ്യ​ത​യു​മു​ണ്ട്. ഇ​ത്ത​രം സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​നാ​ണ് അ​ര്‍​ജ്ജു​ന്‍ പു​തി​യ ത​ന്ത്രം സ്വീ​ക​രി​ച്ച​തെ​ന്നാ​ണ് ക​സ്റ്റം​സ് പ​റ​യു​ന്ന​ത്.