പോ​ലീ​സ് ഡ്യൂ​ട്ടി ത​ട​സ​പ്പെ​ടു​ത്തി​യ വ​ക്കീ​ലി​നെ​തി​രേ കേ​സ്
Thursday, June 24, 2021 1:23 AM IST
കോ​ഴി​ക്കോ​ട്: പോ​ലീ​സി​ന്‍റെ കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യ ഹൈ​കോ​ട​തി അ​ഭി​ഭാ​ഷ​ക​നെ​തി​രെ കേ​സ്. എ​റ​ണാ​കു​ളം സ്വ​ദേ​ശി​യും കോ​ഴി​ക്കോ​ട്ട് താ​മ​സി​ക്കു​ക​യും ചെ​യ്യു​ന്ന അ​ഡ്വ. കെ.​കെ. ജ​യ​രാ​ജ് ന​മ്പ്യാ​ർ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​തെ​ന്ന് ക​സ​ബ പോ​ലീ​സ് അ​റി​യി​ച്ചു.
ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് പാ​വ​മ​ണി റോ​ഡി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഇ​ദ്ദേ​ഹം റോ​ഡി​ൽ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​ര​നോ​ട് ത​ട്ടി​ക്ക​യ​റു​ക​യാ​യി​രു​ന്നു​വ​ത്രെ. ഇ​തോ​ടെ സ്‌​റ്റേ​ഷ​നി​ൽ നി​ന്ന് കൂ​ടു​ത​ൽ പോ​ലീ​സ് എ​ത്തി.
ഇ​വ​രെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ജോ​ലി​ക്ക് ത​ട​സം സൃ​ഷ്ടി​ക്കു​ക​യും ചെ​യ്തു. ഇ​ദ്ദേ​ഹ​ത്തി​നെ​തി​രെ പ​ക​ർ​ച്ച​വ്യാ​ധി പ​ക​ർ​ത്ത​ൽ നി​യ​മ​ത്തി​ലെ വ​കു​പ്പു​ക​ളും ചു​മ​ത്തി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.