ആ​ന​ക്കാം​പൊ​യി​ല്‍-ക​ള്ളാ​ടി-മേ​പ്പാ​ടി തു​ര​ങ്ക​പാ​ത: നി​ര്‍​മാ​ണ​ത്തി​ന് 2,000 കോ​ടി​ ചെ​ല​വ് വ​ന്നേ​ക്കും
Thursday, June 24, 2021 1:22 AM IST
മു​ക്കം: കോ​ഴി​ക്കോ​ട് വ​യ​നാ​ട് ജി​ല്ല​ക​ളു​ടെ സ​മ​ഗ്ര വി​ക​സ​ന​ത്തി​നു​ത​കു​ന്ന ആ​ന​ക്കാം​പൊ​യി​ല്‍- ക​ള്ളാ​ടി- മേ​പ്പാ​ടി തു​ര​ങ്ക​പാ​ത നി​ര്‍​മാ​ണ​ത്തി​ന് ചെ​ല​വ് 2,000 കോ​ടി രൂ​പ​യോ​ളം വ​രു​മെ​ന്ന് വി​ല​യി​രു​ത്ത​ല്‍. കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത വ​കു​പ്പും വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​വും മെ​യി​ന്‍ ട​ണ​ലി​ന് പു​റ​മേ സ​മാ​ന്ത​ര​മാ​യി സെ​ക്യൂ​രി​റ്റി ട​ണ​ല്‍ കൂ​ടി വേ​ണ​മെ​ന്ന പു​തി​യ മാ​ന​ദ​ണ്ഡം പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. അ​ങ്ങ​നെ വ​രു​മ്പോ​ള്‍ നി​ര്‍​മാ​ണ ചെ​ല​വ് ഇ​പ്പോ​ഴ​ത്തേ​തി​ല്‍ നി​ന്നും 60 ശ​ത​മാ​നം കൂ​ടി വ​ര്‍​ധി​ക്കു​മെ​ന്നാ​ണ് നി​ഗ​മ​നം.
ആ​കെ 13.5 + 5.5 അ​ഥ​വാ 19 മീ​റ്റ​ര്‍ വീ​തി വേ​ണ്ടി വ​രും. ഈ ​പ്ര​ശ്‌​നം നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ ഇ​പ്പോ​ള്‍ അം​ഗീ​കാ​രം ന​ല്‍​കി​യ ര​ണ്ട് ലൈ​ന്‍ ട​ണ​ലി​ന് പ​ക​രം നാ​ല് ലൈ​ന്‍ ട​ണ​ല്‍ ആ​ക്കു​വാ​നും ആ​ലോ​ച​ന​യു​ണ്ട്. അ​പ്പോ​ള്‍ ചെ​ല​വ് 40 ശ​ത​മാ​നം മാ​ത്ര​മേ വ​ര്‍​ധി​ക്കു​ക​യു​ള്ളൂ. ഇ​തു​മൂ​ലം ഭാ​വി​യി​ല്‍ തു​ര​ങ്ക​പാ​ത വി​ക​സി​പ്പി​ക്കേ​ണ്ട ആ​വ​ശ്യ​വും വ​രി​ക​യി​ല്ല.
അ​ക്കാ​ര്യം മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ് ഇ​പ്പോ​ഴു​ള്ള​ത്. അ​ടു​ത്ത​യാ​ഴ്ച കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ അ​ന്തി​മ അം​ഗീ​കാ​ര​ത്തി​നാ​യി പ​ദ്ധ​തി സ​മ​ര്‍​പ്പി​ക്കും. കൊ​ങ്ക​ണ്‍ റെ​യി​ല്‍​വേ​യു​ടെ ഡി​പി​ആ​ര്‍ ഏ​റ്റ​വും കു​റ്റ​മ​റ്റ​താ​യ​തി​നാ​ല്‍ ഏ​താ​നും മാ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ അ​നു​മ​തി ല​ഭ്യ​മാ​വു​മെ​ന്നാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.
ന​വം​ബ​ര്‍ ഒ​ന്ന് കേ​ര​ള​പ്പി​റ​വി ദി​ന​ത്തി​ല്‍ നി​ര്‍​മാ​ണം ആ​രം​ഭി​ക്കാ​നും 2025 ഏ​പ്രി​ല്‍ മാ​സ​ത്തി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യാ​നു​മാ​വു​മെ​ന്നു​മാ​ണ് സ​ര്‍​ക്കാ​ര്‍ ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്. 77 കോ​ടി രൂ​പ ചെ​ല​വി​ല്‍ മ​റി​പ്പു​ഴ​യി​ല്‍ നി​ന്ന് തി​രു​വ​മ്പാ​ടി​യി​ലേ​ക്കു​ള്ള റോ​ഡ് നി​ര്‍​മാ​ണം ഉ​ട​ന്‍ ആ​രം​ഭി​ച്ചേ​ക്കും.
2016 ല്‍ ​എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​റാ​ണ് തു​ര​ങ്ക​പാ​ത​യു​ടെ പ്രാ​ഥ​മി​ക പ​ഠ​ന​ത്തി​നും മ​റ്റു​മാ​യി 20 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​ത്. എ​ന്നാ​ല്‍ കേ​ര​ള പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് തു​ര​ങ്ക​പാ​ത നി​ര്‍​മാ​ണ​ത്തി​നും പ​ഠ​ന​ത്തി​നു​മു​ള്ള സം​വി​ധാ​ന​മി​ല്ലാ​യി​രു​ന്നു. അ​തി​നാ​ല്‍ പ​രി​ച​യ​സ​മ്പ​ന്ന​വും സാ​ങ്കേ​തി​ക പ​രി​ജ്ഞാ​ന​വു​മു​ള്ള വ​ന്‍​കി​ട ക​മ്പ​നി​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ട​താ​യി വ​ന്നു. ഇ​തി​ന് ആ​ഗോ​ള ടെ​ന്‍​ഡ​ര്‍ വി​ളി​ക്കാ​നാ​യി​രു​ന്നു ആ​ദ്യം തീ​രു​മാ​നി​ച്ച​ത്. എ​ന്നാ​ല്‍ ഇ. ​ശ്രീ​ധ​ര​ന്‍ കൊ​ങ്ക​ണ്‍ റെ​യി​ല്‍​വേ കോ​ര്‍​പ്പ​റേ​ഷ​നു​മാ​യി പ​ദ്ധ​തി​യെ ബ​ന്ധ​പ്പെ​ടു​ത്തി.
കൊ​ങ്ക​ണ്‍ റെ​യി​ല്‍​വേ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​മാ​യ​തി​നാ​ല്‍ ആ​ഗോ​ള ടെ​ന്‍​ഡ​റോ ദേ​ശി​യ ടെ​ന്‍​ഡ​റോ ഇ​ല്ലാ​തെ ഉ​ഭ​യ സ​മ്മ​ത​പ്ര​കാ​രം ക​രാ​റു​ണ്ടാ​ക്കി. തു​ട​ര്‍​ന്ന് മു​ഖ്യ​മ​ന്ത്രി മു​ന്‍​കൈ​യെ​ടു​ത്ത് കൊ​ങ്ക​ണ്‍ റെ​യി​ല്‍​വേ​യെ എ​സ്പി​വി ആ​ക്കി സാ​ധ്യ​താ പ​ഠ​നം, അ​ലൈ​ന്‍​മെന്‍റ് ത​യാ​റാ​ക്ക​ല്‍, വി​ശ​ദ​പ​ദ്ധ​തി രേ​ഖ, പ്ര​വൃ​ത്തി ന​ട​പ്പാ​ക്ക​ല്‍ എ​ന്നി​വ ന​ട​ത്താ​നും പ​ദ്ധ​തി കി​ഫ്ബി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​നും തീ​രു​മാ​നി​ച്ചു.
മ​റി​പ്പു​ഴ​യി​ല്‍ നി​ര്‍​മി​ക്കു​ന്ന മേ​ജ​ര്‍ പാ​ലം അ​വ​സാ​നി​ക്കു​ന്നി​ട​ത്ത് നി​ന്നാ​ണ് തു​ര​ങ്കം ആ​രം​ഭി​ക്കു​ന്ന​ത്. ഇ​രു​വ​ശ​ത്തു​മാ​യി 560 മീ​റ്റ​ര്‍ മാ​ത്ര​മാ​ണ് അ​പ്രോ​ച്ച് റോ​ഡി​ന് ആ​വ​ശ്യ​മു​ള്ള​ത്. തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ ആ​ന​ക്കാം​പൊ​യി​ലി​ന് അ​ടു​ത്തു​ള്ള സ്വ​ര്‍​ഗം​കു​ന്നി​ല്‍ നി​ന്ന് ആ​രം​ഭി​ച്ച് വ​യ​നാ​ട്ടി​ലെ ക​ള്ളാ​ടി​യി​ല്‍ അ​വ​സാ​നി​ക്കു​ന്ന​താ​ണ് പാ​ത. ഇ​ത് ബാം​ഗ്ലൂ​ര്‍- കൊ​ച്ചി, ഊ​ട്ടി -കോ​ഴി​ക്കോ​ട് ദൂ​രം ഗ​ണ്യ​മാ​യി കു​റ​യ്ക്കും.