സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി; വ​നി​ത സൊ​സൈ​റ്റി ന​ട​ത്തി​യ ക​പ്പ കൃ​ഷി ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​ത്തി​ൽ
Thursday, June 24, 2021 1:21 AM IST
പേ​രാ​മ്പ്ര: കോ​വി​ഡ് ആ​രം​ഭ​ത്തി​ൽ എ​ല്ലാ​വ​രും ഭ​ക്ഷ്യ വ​സ്തു​ക്ക​ളു​ടെ ഉ​ത്പ്പാ​ദ​ന​ത്തി​ലേ​ക്കു തി​രി​യു​ക​യെ​ന്ന സ​ർ​ക്കാ​ർ ആ​ഹ്വാ​നം ന​ട​പ്പാ​ക്കാ​നി​റ​ങ്ങി​യ ച​ക്കി​ട്ട​പാ​റ വ​നി​ത സൊ​സൈ​റ്റി​യു​ടെ ക​പ്പ കൃ​ഷി ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​ത്തി​ൽ.
ര​ണ്ടി​ട​ത്താ​യി പാ​ട്ട​ത്തി​നെ​ടു​ത്ത അ​ഞ്ച് ഏ​ക്ക​ർ സ്ഥ​ല​ത്ത് കൃ​ഷി വ​കു​പ്പി​ന്‍റെ കാ​ർ​ഷി​ക ക​ർ​മ്മ സേ​ന​യു​ടെ സ​ഹാ​യ​ത്തോ​ടെ ഇ​വ​ർ ന​ട്ട ക​പ്പ എ​ടു​ക്കാ​ൻ ആ​ളി​ല്ലാ​ത്ത സ്ഥി​തി​യാ​ണ്. നാ​ലാ​യി​ര​ത്തി​ൽ​പ്പ​രം മൂ​ട് ക​പ്പ​യാ​ണ് ന​ട്ട​ത്. കി​ഴ​ങ്ങ് വ​ന്നു തു​ട​ങ്ങി​യ​തോ​ടെ കാ​ട്ടു​പ​ന്നി​ക​ളും മു​ള്ള​ൻ​പ​ന്നി​യും വ്യാ​പ​ക​മാ​യി ക​പ്പ വ​ന്ന് തി​ന്നു​പോ​യി. തൊ​ള്ളാ​യി​ര​ത്തി​ൽ​പ്പ​രം മൂ​ട് ക​പ്പ വ​ന്യ​മൃ​ഗ​ങ്ങ​ൾ തി​ന്നു​പോ​യ​ത്. പി​ന്നീ​ടു​ള്ള മൂ​വാ​യി​ര​ത്തോ​ളം മൂ​ട് ക​പ്പ​യാ​ണ് ഇ​വ​ർ വി​ൽ​പ്പ​ന​ക്കാ​യി ക​രു​തി​വെ​ച്ച​ത്. ഇ​തോ​ടെ ര​ണ്ടാം ഘ​ട്ട ക​ഷ്ട​പ്പാ​ടി​നു തു​ട​ക്ക​മാ​യി. വി​ൽ​ക്കാ​ൻ ന​ട​ത്തി​യ ശ്ര​മം പ​രാ​ജ​യ​മാ​യി. ക​പ്പ ആ​ർ​ക്കും വേ​ണ്ട. കാ​ര​ണം നാ​ട്ടി​ലെ​ല്ലാ​യി​ട​ത്തും ക​പ്പ സ​മൃ​ദ്ധം.
സ​ർ​ക്കാ​ർ ആ​ഹ്വാ​നം കേ​ട്ട് കു​റ​ഞ്ഞ സ്ഥ​ലം പോ​ലു​മു​ള്ള​വ​ർ ആ​വു​ന്ന തോ​തി​ൽ ക​പ്പ ന​ട്ട്‌ സ​ർ​ക്കാ​ർ പ​ദ്ധ​തി വി​ജ​യി​പ്പി​ക്കാ​ൻ കൂ​ടെ നി​ന്നു. വ​നി​ത സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട്ട ആ​യി​ര​ക്ക​ണ​ക്കി​നു മൂ​ട് ക​പ്പ ഇ​പ്പോ​ൾ കൃ​ഷി​യി​റ​ക്കി​യ സ്ഥ​ല​ത്തു ത​ന്നെ നി​ൽ​ക്കു​ക​യാ​ണ്. പ​റി​ച്ചി​ല്ലെ​ങ്കി​ൽ മു​ഴു​വ​ൻ ന​ശി​ക്കു​ന്ന സ്ഥി​തി​യി​ലാ​ണ്.
ക​പ്പ വി​ൽ​ക്കാ​നു​ണ്ടെ​ന്ന ഇ​വ​രു​ടെ അ​റി​യി​പ്പ് പ്ര​തി​ക​ര​ണ​ങ്ങ​ളി​ല്ലാ​ത​യാ​യി. ക​ച്ച​വ​ട​ക്കാ​രെ സ​മീ​പി​ച്ചെ​ങ്കി​ലും അ​വ​രും കൈ​മ​ല​ർ​ത്തു​ന്നു. ന​ടു​ന്ന​തി​നു മു​മ്പ് സ്ഥ​ല​മൊ​രു​ക്കാ​ൻ ത​ന്നെ ല​ക്ഷ​ങ്ങ​ളാ​യി. ക​പ്പ വി​റ്റു പോ​യി​ല്ലെ​ങ്കി​ൽ സ്ഥ​ല​മു​ട​മ​ക​ൾ​ക്കു ന​ൽ​കേ​ണ്ട പാ​ട്ട​ത്തു​ക സ്ഥാ​പ​ന​ത്തി​ന്‍റെ അ​ക്കൗ​ണ്ടി​ൽ നി​ന്നു ത​ന്നെ വേ​റെ ന​ൽ​കേ​ണ്ടി വ​രു​ന്ന ദു​ര​വ​സ്ഥ​യി​ലാ​ണ​വ​ർ. കൃ​ഷി വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തി​യ കൃ​ഷി​യാ​യ​തി​നാ​ൽ 27000 രൂ​പ ല​ഭി​ച്ച​ത് മാ​ത്ര​മാ​ണു ആ​ശ്വാ​സം.