മോ​റി​സ് കോ​യി​ന്‍ ക്രി​പ്‌​റ്റോ ത​ട്ടി​പ്പ്; പു​റ​മേ​രി സ്വ​ദേ​ശി​നി​ക്ക് ന​ഷ്ട​മാ​യ​ത് 15 ല​ക്ഷം
Thursday, June 24, 2021 1:21 AM IST
നാ​ദാ​പു​രം: മോ​റി​സ് കോ​യി​ന്‍ ക്രി​പ്‌​റ്റോ ക​മ്പ​നി​യു​ടെ ത​ട്ടി​പ്പി​ല്‍ പു​റ​മേ​രി സ്വ​ദേ​ശി​നി​ക്ക് ന​ഷ്ട​മാ​യ​ത് 15 ല​ക്ഷം രൂ​പ. പു​റ​മേ​രി മീ​ത്ത​ലെ പു​ന​ത്തി​ല്‍ ഷ​ഹ​നാ​സ് ബാ​നു​വി​നും ബ​ന്ധു​ക്ക​ള്‍​ക്കു​മാ​ണ് പ​ണം ന​ഷ്ട​മാ​യ​ത്. ഷ​ഹ​നാ​സ് ബാ​നു ന​ല്‍​കി​യ പ​രാ​തി​യി​ല്‍ നാ​ദാ​പു​രം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മോ​റി​സ് കോ​യി​ന്‍ ക്രി​പ്‌​റ്റോ ക​റ​ന്‍​സി എ​ന്ന സ്ഥാ​പ​ന​ത്തി​ല്‍ പ​ണം നി​ക്ഷേ​പി​ച്ചാ​ല്‍ ഇ​ര​ട്ടി ലാ​ഭം കി​ട്ടു​മെ​ന്ന് പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ച് ക​മ്പ​നി​യു​ടെ പി​ന്‍ സ്റ്റോ​ക്ക് ക​മ്പ​നി​യു​ടെ​തെ​ന്ന് പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ച് കൊ​ടു​ത്ത ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് 2020 ഒാഗ​സ്റ്റ് 24 തി​യ്യ​തി മു​ത​ല്‍ ഷ​ഹ​നാ​സി​നേ​യും ബ​ന്ധു​ക്ക​ളെ​യും കൊ​ണ്ട് 15 ല​ക്ഷം രൂ​പ നി​ക്ഷേ​പി​പ്പി​ച്ച ശേ​ഷം തു​ക​യോ ലാ​ഭ വി​ഹി​ത​മോ തി​രി​ച്ച് കൊ​ടു​ക്കാ​തെ ച​തി​ച്ചെ​ന്നാ​ണ് പ​രാ​തി. ഷ​ഹ​നാ​സി​നെ​യും ഭ​ര്‍​ത്താ​വ് ഷ​ജീ​റി​നെ​യും 2020 ജൂ​ൺ 30 മു​ത​ല്‍ നി​ര​ന്ത​രം ഫോ​ണി​ല്‍ വി​ളി​ച്ച് മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ നി​ഷാ​ദ്, ഗ​ഫൂ​ര്‍ എ​ന്നി​വ​ർ പ​ണം നി​ക്ഷേ​പി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി.
യു ​ട്യൂ​ബി​ല്‍ ക​ണ്ട വീ​ഡി​യോ ഡൗ​ണ്‍ ലോ​ഡ് ചെ​യ്ത് അ​തി​ല്‍ വ​ന്ന ഫോ​റം പൂ​രി​പ്പി​ച്ച് ആ​ധാ​ര്‍ ന​മ്പ​ര്‍, പാ​ന്‍​കാ​ര്‍​ഡ് ന​മ്പ​ര്‍, ബാ​ങ്ക് അ​ക്കൗ​ണ്ട് ന​മ്പ​ര്‍ എ​ന്നി​വ കൊ​ടു​ത്താ​ണ് പ​ണം നി​ക്ഷേ​പി​ച്ച​ത്. ഒ​രു ത​വ​ണ മൂ​ന്ന് ല​ക്ഷം നി​ക്ഷേ​പി​ച്ചാ​ല്‍ മാ​സ​ത്തി​ല്‍ ഒ​രു ല​ക്ഷം തി​രി​ച്ച് ന​ല്‍​കു​മെ​ന്നാ​ണ് വാ​ഗ്ദാ​നം. ആ​ദ്യ ഒ​രു മാ​സം ഒ​രു ല​ക്ഷം കി​ട്ടി​യ​തോ​ടെ ബ​ന്ധു​ക്ക​ളും ഷ​ഹ​നാ​സും വീ​ണ്ടും പ​ണം നി​ക്ഷേ​പി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ലാ​ഭ വി​ഹി​തം തി​രി​ച്ച് കി​ട്ടാ​താ​യ​തോ​ടെ​യാ​ണ് ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ട വി​വ​രം അ​റി​യു​ന്ന​ത്. ഇ​ത്ത​ര​ത്തി​ല്‍ ഷ​ഹ​നാ​സി​നും ബ​ന്ധു​ക്ക​ള്‍​ക്കും 15 ല​ക്ഷം ന​ഷ്ട​മാ​യെ​ന്നാ​ണ് പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്.