തു​ര​ങ്കപാ​ത നി​ർമാണം; പ്ര​തി​പ​ക്ഷ നേ​താ​വി​നെ​തിരേ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കി ഇ​ട​തു മു​ന്ന​ണി
Thursday, June 24, 2021 1:21 AM IST
മു​ക്കം: മ​ല​യോ​ര ജ​ന​ത​യു​ടെ സ്വ​പ്ന പ​ദ്ധ​തി​യും കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളു​ടെ വി​ക​സ​ന​ത്തി​ന് ഉ​ത​കു​ന്ന​തു​മാ​യ ആ​ന​ക്കാം പൊ​യി​ൽ ക​ള്ളാ​ടി മേ​പ്പാ​ടി തു​ര​ങ്ക പാ​ത​ക്കെ​തി​രാ​യ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ‍​ന്‍റെ പ്ര​സ്താ​വ​ന​ക്കെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കി ഇ​ട​തു മു​ന്ന​ണി.
തു​ര​ങ്കപാ​ത യാ​തൊ​രു കാ​ര​ണ​വ​ശാ​ലും അ​നു​വ​ദി​ക്കി​ല്ല​ന്ന പ്ര​സ്താവ​ന വി.​ഡി.സ​തീ​ശ​ൻ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​ൽഡിഎ​ഫ് നേ​തൃ​ത്വ​ത്തി​ൽ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ 300 ഓ​ളം കേ​ന്ദ്ര​ങ്ങ​ളി​ൽ വ്യാ​ഴാ​ഴ്ച സ​മ​രം ന​ട​ക്കും.
ഓ​രോ വാ​ർ​ഡു​ക​ളി​ലും വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ 5 പേ​ര​ട​ങ്ങ​ന്ന സം​ഘം പ്ല​ക്കാ​ഡു​ക​ളു​മേ​ന്തി സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​വു​മെ​ന്ന് ഇ​ട​ത് മു​ന്ന​ണി നേ​താ​ക്ക​ൾ പ​റ​ഞ്ഞു.