അ​ധ്യാ​പ​ക നി​യ​മ​നം ന​ട​ക്കുന്നില്ല: ഓ​ണ്‍​ലൈ​ന്‍ പ​ഠ​നം പ്ര​യാ​സ​ത്തി​ല്‍
Wednesday, June 23, 2021 12:24 AM IST
താ​മ​ര​ശേ​രി: സ​ര്‍​ക്കാ​ര്‍, എ​യ്ഡ​ഡ് സ്‌​കൂ​ളു​ക​ളി​ല്‍ അ​ധ്യാ​പ​ക നി​യ​മ​നം ന​ട​ക്കാ​ത്ത​ത് കാ​ര​ണം ഓ​ണ്‍​ലൈ​ന്‍ പ​ഠ​നം താ​റു​മാ​റാ​കു​ന്നു. താ​മ​ര​ശേ​രി സ​ബ്ജി​ല്ല​യി​ല്‍ നി​ര​വ​ധി സ്‌​കൂ​ളു​ക​ളി​ല്‍ പ്ര​ധാ​നാ​ധ്യ​പ​ക, അ​ധ്യാ​പ​ക ത​സ്തി​ക​ളാ​ണ് മാ​സ​ങ്ങ​ളാ​യി ഒ​ഴി​ഞ്ഞു കി​ട​ക്കു​ന്ന​ത്.
ചി​ല സ്‌​കൂ​ളു​ക​ളി​ല്‍ ഒ​ന്ന​ര വ​ര്‍​ഷ​ത്തോ​ള​മാ​യി ര​ണ്ടും മൂ​ന്നും അ​ധ്യാ​പ​ക ത​സ്തി​ക​ക​ള്‍ ഒ​ഴി​ഞ്ഞു കി​ട​ക്കു​ന്ന​ത് ഓ​ണ്‍​ലൈ​ന്‍ പാ​ഠ്യ, പാ​ഠ്യേ​ത​ര പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ നി​ശ്ച​ല​മാ​ക്കു​ന്നു​ണ്ടെ​ന്ന് പി​ടി​എ ഭാ​ര​വാ​ഹി​ക​ള്‍ പ​റ​യു​ന്നു.
താ​മ​ര​ശേ​രി സ​ബ്ജി​ല്ല​യി​ലെ കോ​ര​ങ്ങാ​ട് ഗ​വ.​എ​ല്‍​പി സ്‌​കൂ​ള്‍, കോ​ട​ഞ്ചേ​രി മു​റം​മ്പാ​ത്തി ഗ​വ.​എ​ല്‍​പി സ്‌​കൂ​ള്‍, ചെ​മ്പ്ര ഗ​വ.​എ​ല്‍​പി സ്‌​കൂ​ള്‍, ചെ​മ്പു​ക​ട​വ് ഗ​വ.​യു​പി സ്‌​കൂ​ള്‍, പു​തു​പ്പാ​ടി മ​ലോ​റം എ​ല്‍​പി സ്‌​കൂ​ള്‍, പു​തു​പ്പാ​ടി ഗ​വ. ഹൈ​സ്‌​കൂ​ള്‍ തു​ട​ങ്ങി​യ വി​ദ്യാ​ല​യ​ങ്ങ​ളി​ലാ​ണ് അ​ധ്യാ​പ​ക ഒ​ഴി​വു​ക​ളു​ള്ള​ത്.
ഈ ​അ​ധ്യാ​പ​ക ഒ​ഴി​വു​ക​ളി​ല്‍ നി​യ​മ​നം ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പി​ടി​എ ക​മ്മി​റ്റി​ക​ള്‍ നി​വേ​ദ​നം ന​ല്‍​കി​യെ​ങ്കി​ലും ന​ട​പ​ടി​യി​ല്ല. സ്‌​കൂ​ള്‍ തു​റ​ന്നാ​ല്‍ മാ​ത്ര​മേ അ​ധ്യാ​പ​ക നി​യ​മ​നം ഉ​ണ്ടാ​കു​ക​യു​ള്ളു എ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ നി​ല​പാ​ടെ​ന്ന് വി​ദ്യാ​സ അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.
മു​ൻ​പ് താ​ത്‌​കാ​ലി​ക അ​ടി​സ്ഥാ​ന​ത്തി​ല്‍ ദി​വ​സ​വേ​ത​ന വ്യ​വ​സ്ഥ​യി​ല്‍ അ​ധ്യാ​പ​ക നി​യ​മ​നം ന​ട​ത്താ​ന്‍ എ​ഇ​ഒ​യ്ക്കും ഡി​ഇ​ഒ​യ്ക്കും അ​നു​മ​തി​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഇ​ത്ത​വ​ണ അ​തി​നും അ​നു​വാ​ദ​മി​ല്ല. ടി​ടി​സി- കെ​ടെ​റ്റ്, ബി​എ​ഡ് യോ​ഗ്യ​ത​യു​ള്ള ഉ​ദ്യോ​ഗാ​ര്‍​ത്ഥി​ക​ളെ ക​ണ്ടെ​ത്തി സ​ന്ന​ദ്ധ സേ​വ​നം ചെ​യ്യി​ക്ക​ണ​മെ​ന്നാ​ണ് പി​ടി​എ ക​മ്മി​റ്റി​ക്ക് അ​ധി​കൃ​ത​രി​ല്‍ നി​ന്ന് ല​ഭി​ക്കു​ന്ന നി​ര്‍​ദേ​ശം.