തിരുവന്പാടിയിൽ അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്നു
Wednesday, June 23, 2021 12:24 AM IST
തി​രു​വ​മ്പാ​ടി: പ​ട്ടി​ക​വ​ർ​ഗ മേ​ഖ​ല​യി​ലെ ഓ​ൺ​ലൈ​ൻ പ​ഠ​ന സൗ​ക​ര്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​വ​ലോ​ക​ന യോ​ഗം വി​ളി​ച്ചു ചേ​ർ​ത്തു. തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്തി​ൽ ചേ​ർ​ന്ന അ​വ​ലോ​ക​ന യോ​ഗം മു​ത്ത​പ്പ​ൻ​പു​ഴ, ഓ​ട​പൊ​യി​ൽ, മേ​ലെ​പൊ​ന്നാ​ങ്ക​യം, ഓ​ളി​ക്ക​ൽ എ​ന്നീ പ​ട്ടി​ക​വ​ർ​ഗ കോ​ള​നി​ക​ളി​ലെ 121 വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഓ​ൺ​ലൈ​ൻ പ​ഠ​ന​ത്തെ സം​ബ​ന്ധി​ച്ച് വി​ല​യി​രു​ത്തി. 56 വി​ദ്യാ​ർ​വി​ദ്യാ​ര്‍​ഥി​ക​ളു​ള്ള കൊ​ട​ക്കാ​ട്ടു​പ്പാ​റ - മേ​ലെ പൊ​ന്നാ​ങ്ക​യം പ​ട്ടി​ക​വ​ർ​ഗ കോ​ള​നി​യി​ൽ ഓ​ൺ​ലൈ​ൻ വി​ദ്യ​ഭ്യാ​സ​ത്തി​ന് മൊ​ബൈ​ൽ ട​വ​ർ സ്ഥാ​പി​ക്ക​ണ​മെ​ന്നും മു​ത്ത​പ്പ​ൻ​പു​ഴ, ഓ​ട​പൊ​യി​ൽ, ഓ​ളി​ക്ക​ൽ കോ​ള​നി​ക​ളി​ൽ നെ​റ്റ്‌​വ​ർ​ക്ക് സൗ​ക​ര്യം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നും ഓ​ൺ​ലൈ​ൻ സെ​ന്‍റ​റു​ക​ളി​ൽ അ​ധ്യാ​പ​ക​രെ നി​യ​മി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​ഴ്സി പു​ളി​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​റ​ഹി​മാ​ൻ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ കെ.​ഡി. ആ​ന്‍റ​ണി, മ​ഞ്ചു ഷി​ബി​ൻ, ലിസി സ​ണ്ണി, രാ​ജു അ​മ്പ​ല​ത്തി​ൽ, ക​മി​റ്റ​ഡ് സോ​ഷ്യ​ൽ വ​ർ​ക്ക​ർ അ​ഫ്സി​ന, എ​സ്ടി പ്ര​മോ​ട്ട​ർ ശ്യാം​കി​ഷോ​ർ, ഷീ​ജ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.