വ​ന്യമൃ​ഗ​ശ​ല്യം രൂ​ക്ഷം: ​പ്ര​തി​ഷേ​ധ ധ​ര്‍​ണ ന​ട​ത്തി
Wednesday, June 23, 2021 12:24 AM IST
താ​മ​ര​ശേ​രി/​കോ​ട​ഞ്ചേ​രി: വ​ന്യ​മൃ​ഗ​ശ​ല്യം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ കോ​ട​ഞ്ചേ​രി മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി താ​മ​ര​ശേ​രി ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സി​നു മു​ന്നി​ല്‍ പ്ര​തി​ഷേ​ധ ധ​ര്‍​ണ ന​ട​ത്തി. തു​ഷാ​ര​ഗി​രി, വ​ട്ട​ച്ചി​റ, ചി​പ്പി​ലി​ത്തോ​ട്, മ​രു​തി​ലാ​വ് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കാ​ട്ടാ​ന​ക്കൂ​ട്ടം ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ ആ​ഴ്ച​ക​ളോ​ളം ത​മ്പ​ടി​ച്ച് കാ​ര്‍​ഷി​ക വി​ള​ക​ള്‍ ന​ശി​പ്പി​ക്കു​ക​യും വീ​ട്ടു​മു​റ്റ​ത്ത് വ​രെ ആ​ന​ക്കൂ​ട്ടം സ്വൈ​ര്യ വി​ഹാ​രം ന​ട​ത്തി കൃ​ഷി​ഭൂ​മി ന​ശി​പ്പി​ക്കു​ക​യും ചെ​യ്തി​ട്ടും ക​ര്‍​ഷ​ക​ര്‍​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​ത്ത വ​നം​വ​കു​പ്പി​ന്‍റെ ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് ധ​ര്‍​ണ ന​ട​ത്തി​യ​ത്.
ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​സി. ഹ​ബീ​ബ് ത​മ്പി ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ട​ഞ്ചേ​രി മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് സ​ണ്ണി കാ​പ്പാ​ട്ട്മ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ജോ​സ് പെ​രു​മ്പ​ള്ളി, നെ​ല്ലി​പ്പൊ​യി​ല്‍ ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡ​ന്‍റ് വി​ന്‍​സെ​ന്‍റ് വ​ട​ക്കേ​മു​റി​യി​ല്‍, മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​ജി എ​ലി​വാ​ലു​ങ്ക​ല്‍, ഫ്രാ​ന്‍​സി​സ് മു​ണ്ടാ​ട്ടി​ല്‍, ബേ​ബി കോ​ട്ടു​പ​ള്ളി, ജോ​ര്‍​ജ് പു​ത്ത​ന്‍​പു​ര എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.