നെ​ല്ലി​പ്പൊ​യി​ല്‍ സ്‌​കൂ​ളി​ല്‍ ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന​ത്തി​ന് സ​ഹാ​യം
Wednesday, June 23, 2021 12:23 AM IST
കോ​ട​ഞ്ചേ​രി: നെ​ല്ലി​പ്പൊ​യി​ല്‍ സെ​ന്‍റ് തോ​മ​സ് എ​ല്‍​പി സ്‌​കൂ​ളി​ല്‍ ഓ​ണ്‍ ലൈ​ന്‍ പ​ഠ​ന സൗ​ക​ര്യം ഇ​ല്ലാ​തി​രു​ന്ന അ​ഞ്ച് കു​ട്ടി​ക​ള്‍​ക്ക് പ​ഠ​ന​ത്തി​ന് സ​ഹാ​യം ന​ൽ​കി. സ്‌​കൂ​ളി​ലെ പൂ​ര്‍​വ വി​ദ്യാ​ർ​ഥി​ക​ളും ബം​ഗ​ളൂ​രു​വി​ല്‍ തോ​ഴി​ല്‍ തേ​ടി​പ്പോ​യ വി​ദ്യാ​ര്‍​ത്ഥി​ക​ളു​ടെ വാ​ട്‌​സ്ആ​പ്പ് കൂ​ട്ടാ​യ്മ​യാ​യ (ബാം​ഗ്ലൂ​ര്‍ ബോ​യ്‌​സ്) ആ​ണ് സ്മാ​ര്‍​ട്ട് ഫോ​ണു​ക​ള്‍ വാ​ങ്ങി ന​ല​കി​യ​ത്.
സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​റാ​യ ജി​നേ​ഷ് കു​ര്യ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സു​ഹൃ​ത്തു​ക്ക​ളാ​യ ഷി​നോ കു​റൂ​ര്‍, ബി​ജു മ്ലാ​ക്കു​ഴി​യി​ല്‍, മ​നോ​ജ് മു​ണ്ട​ത്താ​ന​ത്ത്, ജി​ബി​ന്‍ ക​രിം​പീ​ച്ചി​യി​ല്‍, ബെ​ന്നി ക​ണി​യാം​കു​ന്നേ​ല്‍, പ്രി​ന്‍​സ് നെ​ല്ലി​ക്കു​ന്നേ​ല്‍, അ​ജേ​ഷ് ക​ണി​യാം​കു​ന്നേ​ല്‍, ജോ​സ് ബാം​ഗ്ലൂ​ര്‍ എ​ന്നി​വ​രാ​ണ് ഉ​ദ്യ​മ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത്. ഫോ​ണു​ക​ള്‍ നെ​ല്ലി​പ്പൊ​യി​ല്‍ സ്‌​കൂ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഹെ​ഡ് മാ​സ്റ്റ​ര്‍ ഷാ​ജി, അ​ധ്യാ​പി​ക ലീ​ലാ​മ്മ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് ഏ​റ്റ് വാ​ങ്ങി.
സ്‌​പോ​ട്ട് രജി​സ്‌​ട്രേ​ഷ​ന്‍ ഏ​ര്‍​പ്പെ​ടു​ത്ത​ണമെന്ന്
താ​മ​ര​ശേ​രി: ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്തി​ന്‍റെ മു​ഴു​വ​ന്‍ വാ​ര്‍​ഡു​ക​ളും സ​മ്പൂ​ര്‍​ണ വാ​ക്‌​സി​നേ​ഷ​ന്‍ വാ​ര്‍​ഡാ​ക്കു​ന്ന​തി​ന് കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്‌​സി​നു​ള​ള ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ ഒ​ഴി​വാ​ക്കി സ്‌​പോ​ട്ട് ര​ജി​സ്‌​ട്രേ​ഷ​ന്‍ ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.