പെ​രു​വ​ണ്ണാ​മൂഴി, വ​ട്ട​ക്ക​യം ഭാ​ഗ​ങ്ങ​ളി​ലെ കാ​ട്ടാ​ന വി​ള​യാ​ട്ടം: ന​ട​പ​ടി വേ​ണ​മെ​ന്ന് ഡി​എ​ഫ്സി
Tuesday, June 22, 2021 12:23 AM IST
കോ​ഴി​ക്കോ​ട്: കു​ടി​യേ​റ്റ ക​ർ​ഷ​ക മേ​ഖ​ല​യാ​യ പെ​രു​വ​ണ്ണാ​മു​ഴി വ​ട്ട​ക്ക​യം ഭാ​ഗ​ത്തു സ​മീ​പ​വ​ന​ത്തി​ൽ നി​ന്നു പു​ഴ മു​റി​ച്ചു ക​ട​ന്നു കാ​ട്ടാ​ന​ക്കൂ​ട്ട​ങ്ങ​ള്‍ ക​ർ​ഷ​ക​രു​ടെ കൃ​ഷി​യി​ട​ങ്ങ​ൾ ന​ശി​പ്പി​ക്കു​ന്ന​തു പ​തി​വാ​യി​ട്ടും ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​ൽ ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ് (ഡി​എ​ഫ്സി) മേ​ഖ​ല ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു.
വ​നാ​തി​ർ​ത്തി​യും കൃ​ഷി​ഭൂ​മി​യും വേ​ർ​തി​രി​ച്ച് ആ​ന​ക​ൾ കൃ​ഷി​യി​ട​ങ്ങ​ളി​ൽ പ്ര​വേ​ശി​ക്കാ​ത്ത വി​ധം സു​മാ​ർ മൂ​ന്നു മീ​റ്റ​ർ എ​ങ്കി​ലും ഉ​യ​ര​ത്തി​ൽ കോ​ൺ​ക്രീ​റ്റി​ൽ സം​ര​ക്ഷ​ണ മ​തി​ൽ കെ​ട്ട​ണ​മെ​ന്നും നേ​ര​ത്തെ ഉ​ണ്ടാ​യി​രു​ന്ന​തു പോ​ലെ ഫോ​റ​സ്റ്റ് വാ​ച്ച​ർ​മാ​രു​ടെ അം​ഗ സം​ഖ്യ പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നും യോ​ഗം ആ ​വ​ശ്യ​പ്പെ​ട്ടു. ഈ ​ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് വ​നം മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കു​വാ​നും തീ​രു​മാ​നി​ച്ചു .
വെ​ർ​ച്ച്വ​ൽ മീ​റ്റിം​ഗ് ഡി​എ​ഫ്സി സോ​ണ​ൽ ഡ​യ​റ​ക്ട​ർ ഫാ. ​സാ​യി പാ​റ​ൻ​കു​ള​ങ്ങ​ര ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഡി​എ​ഫ്സി സോ​ണ​ൽ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജോ​ർ​ജ് വ​ട്ടു​ക​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വൈ​സ് പ്ര​സി​ഡ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ ളാ​മ​ണ്ണി​ൽ, സെ​ക്ര​ട്ട​റി ജോ​ളി ഉ​ണ്ണി​യേ​പ്പി​ള്ളി, ജോ​ർ​ജ് കു​ബ്ലാ​നി, ബേ​ബി ഇ​യ്യാ​ലി​ൽ ജോ​യി മോ​ള​ത്ത്, പ്രി​ൻ​സി ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.