വ​നം​വ​കു​പ്പി​ന്‍റെ ധ​ന​സ​ഹാ​യം കാ​ത്തു നി​ൽ​ക്കാ​തെ സെ​ബാ​സ്റ്റ്യ​ൻ യാ​ത്ര​യാ​യി
Tuesday, June 22, 2021 12:23 AM IST
ക​രു​വാ​ര​കു​ണ്ട്: വ​നം​വ​കു​പ്പി​ന്‍റെ ധ​ന​സ​ഹാ​യം കാ​ത്തു​നി​ൽ​ക്കാ​തെ ക​ൽ​കു​ണ്ടി​ലെ വെ​ള​ളാ​രം​കു​ന്നേ​ൽ സെ​ബാ​സ്റ്റ്യ​ൻ വി​ട പ​റ​ഞ്ഞു. സെ​ബാ​സ്റ്റ്യ​ന്‍റെ വി​യോ​ഗം മ​ല​യോ​ര​നാ​ടി​നെ ദുഃ​ഖ​ത്തി​ലാ​ഴ്ത്തി.
ക​ഴി​ഞ്ഞ ഒ​ൻ​പ​തി​നാ​ണ് ക​രു​വാ​ര​കു​ണ്ട് വ​നം​വ​കു​പ്പ​ധി​കൃ​ത​രു​ടെ ജീ​പ്പ് നി​യ​ന്ത്ര​ണം തെ​റ്റി സെ​ബാ​സ്റ്റ്യ​ന്‍റെ വീ​ടി​നു മു​ക​ളി​ലേ​ക്കു വീ​ണ​ത്. വീ​ഴ്ച​യു​ടെ ആ​ഘാ​ത​ത്തി​ൽ വീ​ടി​ന്‍റെ ഒ​രു ഭാ​ഗം ത​ക​രു​ക​യും ഭി​ത്തി​ക​ളി​ൽ വി​ള്ള​ലു​ണ്ടാ​ക്കു​ക​യും ചെ​യ്തു. വീ​ട് നി​ലം​പൊ​ത്താ​റാ​യ അ​വ​സ്ഥ​യി​ലാ​യി​രു​ന്നു.
ക​ന​ത്ത​മ​ഴ​യി​ൽ ഏ​തു നി​മി​ഷ​വും വീ​ട് ത​ക​ർ​ന്നേ​ക്കാ​മെ​ന്ന ആ​ശ​ങ്ക​യി​ൽ സെ​ബാ​സ്റ്റ്യ​ൻ ദുഃ​ഖി​ത​നാ​യി​രു​ന്നു​വെ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ളും അ​യ​ൽ​വാ​സി​ക​ളും പ​റ​യു​ന്നു. എ​ട​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​മാ​യ മ​ക​ൾ ലി​സി പി​താ​വി​ന്‍റെ ദു​ര​വ​സ്ഥ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ സെ​ബാ​സ്റ്റ്യ​നെ എ​ട​ക്ക​ര​യി​ലെ വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി. വ​നം​വ​കു​പ്പ​ധി​കൃ​ത​രു​ടെ അ​ശ്ര​ദ്ധ​മാ​യ ഡ്രൈ​വിം​ഗി​നെ തു​ട​ർ​ന്നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ സെ​ബാ​സ്റ്റ്യ​ന്‍റെ വീ​ടി​ന് അ​റു​പ​തു ശ​ത​മാ​ന​ത്തി​ല​ധി​കം കേ​ടു​പാ​ടു സം​ഭ​വി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ കു​ടും​ബ​ത്തി​ന് അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ടു വ​കു​പ്പു​മ​ന്ത്രി​ക്കും ഉ​ന്ന​ത വ​നം​വ​കു​പ്പ​ധി​കൃ​ത​ർ​ക്കും മ​റ്റും നേ​രി​ട്ടും ഇ- ​മെ​യി​ലാ​യും സെ​ബാ​സ്റ്റ്യ​ന്‍റെ മ​ക​ൻ പ്ര​കാ​ശ് പ​രാ​തി അ​യ​ച്ചി​രു​ന്നു.
ഇ​ക്കാ​ര്യ​ത്തി​ൽ വി​വി​ധ ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ ഇ​ട​പെ​ട്ടെ​ങ്കി​ലും ഉ​ദ്ദേ​ശി​ച്ച ഫ​ലം ല​ഭി​ച്ചി​ല്ല. അ​പ​ക​ട​ത്തി​ൽ​പെ​ട്ട വാ​ഹ​നം എ​ടു​ക്കാ​ൻ വ​രു​ന്പോ​ൾ സ​ഹാ​യ​ധ​നം എ​ന്തെ​ങ്കി​ലും ത​രാ​മെ​ന്ന വാ​ഗ്ദാ​ന​വും പാ​ലി​ച്ചി​ല്ല. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച അ​പ​ക​ട​ത്തി​ൽ പെ​ട്ട ജീ​പ്പ് ക​ട​ത്തി​ക്കൊ​ണ്ടു പോ​കാ​നു​ള്ള വ​നം​വ​കു​പ്പ​ധി​കൃ​ത​രു​ടെ ശ്ര​മം കു​ടും​ബ​വും നാ​ട്ടു​കാ​രും ചേ​ർ​ന്നു പ്ര​തി​രോ​ധി​ക്കു​ക​യും ചെ​യ്തു. ഈ ​വി​വ​രം അ​റി​ഞ്ഞ​തു​മു​ത​ൽ ഹൃ​ദ്രോ​ഗ​ബാ​ധി​ത​നാ​യ സെ​ബാ​സ്റ്റ്യ​ന്‍റെ ആ​രോ​ഗ്യ​നി​ല​യും വ​ഷ​ളാ​യി. തു​ട​ർ​ന്ന് വി​ദ​ഗ്ധ ചി​കി​ത്സ തേ​ടി പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഞാ​യ​റാ​ഴ്ച രാ​ത്രി സെ​ബാ​സ്റ്റ്യ​ന് രോ​ഗം മൂ​ർ​ച്ഛി​ക്കു​ക​യും ഹൃ​ദ്രോ​ഗ​ത്തെ തു​ട​ർ​ന്ന് ഈ ​ലോ​ക​ത്തോ​ടു വി​ട പ​റ​യു​ക​യും ചെ​യ്തു. സെ​ബാ​സ്റ്റ്യ​ന്‍റെ അ​കാ​ല വേ​ർ​പാ​ടി​നു​ത്ത​ര​വാ​ദി വ​നം​വ​കു​പ്പ​ധി​കൃ​ത​രാ​ണെ​ന്നും അ​വ​രു​ടെ ഭാ​ഗ​ത്തു നി​ന്നു​മു​ണ്ടാ​യ വീ​ഴ്ച​യാ​ണ് സെ​ബാ​സ്റ്റ്യ​ന്‍റെ മ​ര​ണ​കാ​ര​ണ​മെ​ന്നും നാ​ട്ടു​കാ​രും വി​വി​ധ ക​ർ​ഷ​ക സം​ഘ​ട​ന​ക​ളും ആ​രോ​പി​ക്കു​ന്നു. വ​നം വ​കു​പ്പ​ധി​കൃ​ത​ർ​ക്കെ​തി​രെ വി​വി​ധ ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ പ്ര​ക്ഷോ​ഭ​ത്തി​നൊ​രു​ങ്ങു​ക​യാ​ണ്. അ​ഞ്ചു​പ​തി​റ്റാ​ണ്ടു മു​ന്പാ​ണ് സെ​ബാ​സ്റ്റ്യ​നും കു​ടും​ബ​വും ക​ൽ​കു​ണ്ടി​ലെ​ത്തി​യ​ത്. കാ​ട്ടാ​ന അ​ട​ക്ക​മു​ള്ള വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യ​ത്തെ തു​ട​ർ​ന്നു കൃ​ഷി​ക​ളെ​ല്ലാം ന​ശി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​നു ജീ​വി​ത​സാ​ഹ​ച​ര്യം മെ​ച്ച​പ്പെ​ടു​ത്താ​നു​മാ​യി​ല്ല. മ​ല​യോ​ര ജ​ന​ത​യു​ടെ പ്രി​യ​പ്പെ​ട്ട​വ​നാ​യ സെ​ബാ​സ്റ്റ്യ​നു നാ​ടും​വീ​ടും യാ​ത്രാ​മൊ​ഴി​യേ​കി. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് നി​ര​വ​ധി​പേ​ർ ആ​ദ​രാ​ഞ്ജ​ലി​യ​ർ​പ്പി​ച്ചു. ക​രു​വാ​ര​കു​ണ്ട് ക​ൽ​കു​ണ്ട് സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ ഇ​ന്ന​ലെ രാ​വി​ലെ 11.30ന് ​മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു.