ഉ​യ​ർ​ന്ന ടി​പി​ആ​ർ നി​ര​ക്ക് കാ​ര​ശേ​രി​യി​ലും പെ​രു​വ​യ​ലി​ലും നി​യ​ന്ത്ര​ണ ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കി
Friday, June 18, 2021 11:45 PM IST
മു​ക്കം: ടെ​സ്റ്റ് പോ​സി​റ്റീ​വി​റ്റി നി​ര​ക്ക് ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കാ​ര​ശേ​രി​യി​ലും പെ​രു​വ​യ​ലി​ലും കോ​വി​ഡ് നി​യ​ന്ത്ര​ണ ന​ട​പ​ടി​ക​ൾ ഊ​ർ​ജി​ത​മാ​ക്കി. ജി​ല്ല​യി​ലെ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ന​ഗ​ര​സ​ഭ​ക​ളി​ലും രോ​ഗ സ്ഥി​രീ​ക​ര​ണ നി​ര​ക്ക് കു​റ​ഞ്ഞ് സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് അ​ടു​ക്കു​ക​യും നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ് നേ​ടു​ക​യും ചെ​യ്ത​പ്പോ​ൾ ഉ​യ​ർ​ന്ന ടി​പി​ആ​ർ നി​ര​ക്കു​മാ​യി ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളു​ള്ള സി ​വി​ഭാ​ഗ​ത്തി​ലാ​ണ് കാ​ര​ശേ​രി​യും പെ​രു​വ​യ​ലും ഉ​ൾ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.
ക​ള​ക്ട​റു​ടെ റി​പ്പോ​ർ​ട്ട് പു​റ​ത്ത് വ​ന്ന​തോ​ടെ കോ​വി​ഡി​നെ പി​ടി​ച്ചു​കെ​ട്ടാ​നു​ള്ള ഊ​ർ​ജി​ത​മാ​യ ന​ട​പ​ടി​ക​ളാ​ണ് പ​ഞ്ചാ​യ​ത്തും ആ​രോ​ഗ്യ വ​കു​പ്പും പോ​ലീ​സും ചേ​ർ​ന്ന് സ്വീ​ക​രി​ക്കു​ന്ന​ത്. രോ​ഗ ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ കോ​വി​ഡ് പ​രി​ശോ​ധ​ന​ക്ക് ആ​ളു​ക​ൾ വി​മു​ഖ​ത കാ​ണി​ക്കു​ന്ന​താ​ണ് രോ​ഗ പ​ക​ർ​ച്ച​ക്ക് പ്ര​ധാ​ന കാ​ര​ണ​മെ​ന്നാ​ണ് വി​വ​രം.