എ​ടി​എ​മ്മു​ക​ളി​ല്‍ പ​ണം നി​റ​യ്ക്കാ​തെ ഇ​ട​പാ​ടു​കാ​രെ വ​ല​യ്ക്കു​ന്നു: യൂ​ത്ത് കോ​ൺ​ഗ്ര​സ്
Friday, June 18, 2021 1:20 AM IST
മ​രു​തോ​ങ്ക​ര:​എ​ടി​എ​മ്മു​ക​ളി​ല്‍ പ​ണം നി​റ​യ്ക്കാ​തെ ഇ​ട​പാ​ടു​കാ​രെ വ​ല​യ്ക്കു​ന്ന സ​മീ​പ​നം തി​രു​ത്താ​ന്‍ കു​റ്റ്യാ​ടി​യി​ലെ ബാ​ങ്ക് അ​ധി​കൃ​ത​ർ ത​യാ​റാ​വ​ണ​മെ​ന്നു യൂ​ത്ത് കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു. വി​വി​ധ ബാ​ങ്കു​ക​ളു​ടെ പ​ത്തി​ലേ​റെ എ​ടി​എം മെ​ഷീ​നു​ക​ള്‍ കു​റ്റ്യാ​ടി​യി​ല്‍ ഉ​ണ്ട്. എ​ന്നാ​ല്‍ ഇ​ട​പാ​ടു​കാ​രു​ടെ ആ​വ​ശ്യ​ത്തി​ന് പ​ല​പ്പോ​ഴും ഇ​വ പ്ര​വ​ര്‍​ത്തി​ക്കാ​റി​ല്ല.
കു​റ്റ്യാ​ടി​യി​ലും പ​രി​സ​ര​ത്തു​മു​ള്ള ബാ​ങ്കി​ട​പാ​ടു​കാ​ര്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ പൊ​തു​ജ​നാ​ഭി​പ്രാ​യം സ്വ​രൂ​പി​ക്കു​ക​യും ജ​ന​പ്ര​തി​നി​ധി​ക​ള്‍ വി​ഷ​യം ഏ​റ്റെ​ടു​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് നാ​ദാ​പു​രം നി​യോ​ജ​ക മ​ണ്ഡ​ലം സെ​ക്ര​ട്ട​റി റോ​ബി​ൻ ജെ​യിം​സ് ആ​വ​ശ്യ​പ്പെ​ട്ടു.