കോ​ട​ഞ്ചേ​രി​യി​ൽ ഇനി വൈ​ദ്യു​തിത​ട​സ​മില്ല; പു​തി​യ ഫീ​ഡ​റി​ന്‍റെ നി​ർ​മാ​ണം തു​ട​ങ്ങി
Wednesday, June 16, 2021 12:04 AM IST
കോ​ട​ഞ്ചേ​രി: കോ​ട​ഞ്ചേ​രി കേ​ന്ദ്രീ​ക​രി​ച്ചു​ള്ള പു​തി​യ ഫീ​ഡ​റി​ന്‍റെ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ച്ച​തോ​ടെ കാ​ല​ങ്ങ​ളാ​യു​ള്ള വൈ​ദ്യു​തി ത​ട​സ​ത്തി​ന് വി​രാ​മ​മാ​വു​ക​യാ​ണ്. കോ​ട​ഞ്ചേ​രി​യി​ൽ ത​ട​സ​മി​ല്ലാ​തെ വൈ​ദ്യു​തി വി​ത​ര​ണം ന​ട​ത്തു​ക​യെ​ന്ന​ത് എ​ന്നും അ​ധി​കൃ​ത​ർ​ക്ക് ത​ല​വേ​ദ​ന​യാ​ണ്. കൃ​ഷി​യി​ട​ങ്ങ​ളി​ലൂ​ടെ ക​ട​ന്ന് വ​രു​ന്ന ലൈ​ൻ ആ​യ​തു​കൊ​ണ്ട് വൈ​ദ്യു​തി​വി​ത​ര​ണം ഇ​ട​ക്കൊ​ക്കെ ത​ട​സ​പ്പെ​ടു​ക​യും ചെ​യ്യു​ന്നു. കോ​ട​ഞ്ചേ​രി, പു​തു​പ്പാ​ടി, ഓ​മ​ശേ​രി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വ്യാ​പി​ച്ചു കി​ട​ക്കു​ന്ന​താ​ണ് കോ​ട​ഞ്ചേ​രി ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്ഷ​ന്‍റെ പ​രി​ധി.
കോ​ട​ഞ്ചേ​രി​യി​ലേ​ക്ക് നി​ല​വി​ൽ ഉ​ള്ള​ത് താ​മ​ര​ശേ​രി സ​ബ്‌​സ്റ്റേ​ഷ​നി​ൽ നി​ന്നു​ള്ള കു​പ്പാ​യ​കോ​ട് ഫീ​ഡ​ർ ആ​ണ്. ഇ​തു ഏ​ക​ദേ​ശം 35-40 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലൈ​നാ​ണ്. പ​ണ്ട് കു​പ്പാ​യ​കോ​ടി​ന് അ​ടു​ത്തു​ള്ള ക്രം​ബ് റ​ബ്ബ​ർ ഫാ​ക്ട​റി​യി​ലേ​ക്കുമാ​ത്രം വ​ലി​ച്ച കു​പ്പാ​യ​കോ​ട് ഫീ​ഡ​ർ അ​തി​നു ശേ​ഷം കോ​ട​ഞ്ചേ​രി പ്ര​ദേ​ശ​ത്തേ​ക്കു ദീ​ർ​ഘി​പ്പി​ക്കു​ക​യാ​ണ് ചെ​യ്ത​ത്. കു​പ്പാ​യ​കോ​ട് ഫീ​ഡ​റി​ൽ നി​ന്ന് നി​ല​വി​ൽ ഏ​ക​ദേ​ശം 40 കി​ലോ​മീ​റ്റ​ർ ദൂ​രം ലൈ​ൻ വ​ലി​ച്ചാ​ണ് കോ​ട​ഞ്ചേ​രി അ​ങ്ങാ​ടി​യി​ൽ എ​ത്തു​ന്ന​ത്.
എ​വി​ടെ​യെ​ങ്കി​ലും ഒ​രു ഓ​ല​വീ​ഴു​ക​യോ മ​ര​ക്കൊ​മ്പ് ത​ട്ടു​ക​യോ ചെ​യ്താ​ൽ ഫീ​ഡ​ർ ഫോ​ൾ​ട് ആ​കു​ന്ന സ്ഥി​തി​വി​ശേ​ഷ​മാ​ണ്. ഇ​തി​നു പ​രി​ഹാ​ര​മാ​യി കോ​ട​ഞ്ചേ​രി​ക്കുമാ​ത്ര​മാ​യി വ​ള​രെ എ​ളു​പ്പ​ത്തി​ൽ ഫീ​ഡ​ർ ല​ഭി​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് ന​ട​പ്പി​ലാ​ക്കു​ന്ന​ത്. കൊ​ട്ടാ​ര​ക്കോ​ത്ത് മു​ത​ൽ തെ​യ്യ​പ്പാ​റ വ​ഴി കോ​ട​ഞ്ചേ​രി പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ മു​മ്പി​ൽ എ​ത്തു​ന്ന ഈ ​ലൈ​ൻ വെ​റും പത്തു കി​ലോ​മീ​റ്റ​ർ കൊ​ണ്ടാ​ണ് കോ​ട​ഞ്ചേ​രി​യി​ൽ എ​ത്തി ചേ​രു​ന്ന​ത്. ലൈ​നു​ക​ൾ എ​ല്ലാം ത​ന്നെ റോ​ഡി​ലൂ​ടെ മാ​ത്രം വ​രു​ന്ന​ത് കൊ​ണ്ട് അ​റ്റ​കു​റ്റപ്പ​ണി​ക​ൾ​ക്കും പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​കി​ല്ല.