വി​ല​ങ്ങാ​ട് കു​റ്റ​ല്ലൂ​രി​ലും കാ​ട്ടാ​ന​യി​റ​ങ്ങി വ്യാ​പ​ക കൃ​ഷിനാ​ശം
Wednesday, June 16, 2021 12:04 AM IST
നാ​ദാ​പു​രം: ചി​റ്റാ​രി​ക്ക് പി​ന്നാ​ലെ ക​ണ്ണ​വം വ​ന​മേ​ഖ​ല​യോ​ട് അ​ടു​ത്ത് കി​ട​ക്കു​ന്ന വി​ല​ങ്ങാ​ട് കു​റ്റ​ല്ലൂ​രി​ലും കാ​ട്ടാ​ന​ക​ളി​റ​ങ്ങി വ​ന്‍ കൃ​ഷി നാ​ശം. കു​റ്റ​ല്ലൂ​രി​ലെ എം.​സി. അ​നീ​ഷ്, പി.​കെ. ച​ന്തു പ​റ​ക്കാ​ട് എ​ന്നി​വ​രു​ടെ കാ​ര്‍​ഷി​ക വി​ള​ക​ളാ​ണ് ന​ശി​പ്പി​ച്ച​ത്. അ​നീ​ഷി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള 160 ഓ​ളം കു​ല​ച്ച വാ​ഴ​ക​ളും, 50 ഓ​ളം കു​ല​ക്കാ​റാ​യ വാ​ഴ​ക​ളും ആ​ന​ക്കൂ​ട്ടം ന​ശി​പ്പി​ച്ചു. ച​ന്തു പ​റ​ക്കാ​ടി​ന്‍റെ 50 ഓ​ളം ക​മു​ങ്ങു​ക​ളും, എ​ട്ട് തെ​ങ്ങു​ക​ള്‍, നി​ര​വ​ധി വാ​ഴ​ക​ളും ന​ശി​പ്പി​ച്ചു. ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ ക​ണ്ണ​വം വ​ന​ത്തി​ല്‍ നി​ന്നാ​ണ് ആ​ന ഇ​റ​ങ്ങു​ന്ന​ത്.
മൂ​ന്ന് ആ​ന​ക​ളാ​ണ് കൃ​ഷി​യി​ട​ത്തി​ല്‍ ഇ​റ​ങ്ങി​യ​തെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. ഇ​വ കാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​തെ കൃ​ഷി ഭൂ​മി​യി​ല്‍ ത​ന്നെ ത​മ്പ​ടി​ച്ചി​രി​ക്കു​ക​യാ​ണ്. ക​ണ്ണ​വം വ​നമേ​ഖ​ല​യോ​ട് ചേ​ര്‍​ന്ന് കി​ട​ക്കു​ന്ന ജി​ല്ല അ​തി​ര്‍​ത്തി ഭാ​ഗ​ങ്ങ​ള്‍ കു​റ്റ്യാ​ടി ഫോ​റ​സ്റ്റ് അ​ധി​കൃ​ത​ര്‍ ഫെ​ന്‍​സിം​ഗ് ലൈ​നു​ക​ള്‍ തീ​ര്‍​ത്ത് സു​ര​ക്ഷ ഉ​റ​പ്പുവ​രു​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ക​ണ്ണൂ​ര്‍ ജി​ല്ല​യോ​ട് ചേ​ര്‍​ന്ന ഭാ​ഗ​ങ്ങ​ളി​ല്‍ ഫെ​ന്‍​സിം​ഗ് സ്ഥാ​പി​ക്കാ​ന്‍ ക​ണ്ണൂ​ര്‍ ഫോ​റ​സ്റ്റ് അ​ധി​കൃ​ത​ര്‍ ന​ട​പ​ടി​ക​ള്‍ ഒ​ന്നും സ്വീ​ക​രി​ച്ചി​ട്ടി​ല്ല. ഇ​തുവ​ഴി​യാ​ണ് ആ​ന​ക​ള്‍ കൃ​ഷി​യി​ട​ത്തി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​ത്. ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​മാ​ണ് കാ​ടി​റ​ങ്ങു​ന്ന ആ​ന​ക്കൂ​ട്ടം ക​ര്‍​ഷ​ക​ര്‍​ക്ക് വ​രു​ത്തി വയ്ക്കു​ന്ന​ത്.