എം.​എ​ന്‍. സ​ത്യാ​ര്‍​ഥി പു​ര​സ്കാ​രം എ.​പി. കു​ഞ്ഞാ​മു​വി​ന്
Wednesday, June 16, 2021 12:03 AM IST
കോ​ഴി​ക്കോ​ട്: എം.​എ​ന്‍. സ​ത്യാ​ര്‍​ഥി ട്ര​സ്റ്റ് ഏ​ര്‍​പ്പെ​ടു​ത്തി​യ 12-ാമ​ത് എം.​എ​ന്‍. സ​ത്യാ​ര്‍​ഥി പു​ര​സ്കാ​രം പ്ര​ശ​സ്ത വി​വ​ര്‍​ത്ത​ക​നും ഗ്ര​ന്ഥ​ര​ച​യി​താ​വും പ​ത്രാ​ധി​പ​രു​മാ​യ എ.​പി. കു​ഞ്ഞാ​മു​വി​ന്.
പി. ​വ​ത്സ​ല, ഡോ. ​ആ​ര്‍​സു, വി.​ടി. മു​ര​ളി എ​ന്നി​വ​ര​ട​ങ്ങി​യ സ​മി​തി​യാ​ണ് പു​ര​സ്കാ​ര ജേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. 10,000 രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങി​യ​താ​ണ് പു​ര​സ്കാ​രം. മ​ല​യാ​ള വി​വ​ര്‍​ത്ത​നരം​ഗ​ത്ത് ന​ല്‍​കി​യ സ​മ​ഗ്രസം​ഭാ​വ​ന​യെ മു​ന്‍​നി​ര്‍​ത്തി​യാ​ണ് പു​ര​സ്കാ​രം സ​മ​ര്‍​പ്പി​ക്കു​ന്ന​തെ​ന്ന് സ​മി​തി അ​ഭി​പ്രാ​യ​പ്പെ​ട്ടു.
എം.എ​ന്‍. സ​ത്യാ​ര്‍​ത്ഥി അ​നു​സ്മ​ര​ണ ദി​ന​മാ​യ ജൂ​ലൈ നാ​ലി​ന് പു​ര​സ്കാ​ര സ​മ​ര്‍​പ്പ​ണ​വും അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണ​വും ന​ട​ക്കും.