പാടികളുടെ അറ്റകുറ്റപ്പണി വൈകുന്നു; തൊഴിലാളികൾ ആശങ്കയിൽ
Wednesday, May 12, 2021 12:26 AM IST
വൈ​ത്തി​രി: കാ​ല​വ​ർ​ഷം വി​ളി​പ്പാ​ട​ക​ലെ​യെ​ത്തി​യി​ട്ടും തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന പാ​ടി​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ന്ന​തി​ൽ എ​സ്റ്റേ​റ്റ് മാ​നേ​ജ്മെ​ന്‍റു​ക​ൾ​ക്കു വി​മു​ഖ​ത.

പാ​ടി​ക​ൾ വാ​സ​യോ​ഗ്യ​മാ​ക്കു​ന്ന​തി​ൽ തോ​ട്ടം മാ​നേ​ജ്മെ​ന്‍റു​ക​ളി​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തു​ന്ന​തി​ൽ ട്രേ​ഡ് യൂ​ണി​യ​ൻ നേ​താ​ക്ക​ളും വീ​ഴ്ച​വ​രു​ത്തു​ക​യാ​ണ്. വേ​ന​ൽ​മ​ഴ​യി​ൽ ചോ​ർ​ന്നൊ​ലി​ക്കു​ന്ന പാ​ടി​ക​ളി​ൽ രാ​പ​ക​ൽ ക​ഴി​ച്ചു​കൂ​ട്ടു​ന്ന തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ൾ മ​ഴ​ക്കാ​ല​ത്തു എ​ന്തു​ചെ​യ്യു​മെ​ന്ന ആ​കു​ല​ത​യി​ലാ​ണ്.

പൊ​ഴു​ത​ന പ​ഞ്ചാ​യ​ത്തി​ലെ ക​ല്ലൂ​ർ, അ​ച്ചൂ​ർ, പാ​റ​ക്കു​ന്ന്, വൈ​ത്തി​രി പ​ഞ്ചാ​യ​ത്തി​ലെ ചു​ണ്ടേ​ൽ, ചേ​ലോ​ട്, ആ​ന​പാ​റ, മേ​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ നെ​ല്ലി​മു​ണ്ട, കാ​ടു​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ എ​സ്റ്റേ​റ്റ് പാ​ടി​ക​ളു​ടെ അ​വ​സ്ഥ തീ​ർ​ത്തും ശോ​ച്യ​മാ​ണ്. ജീ​ർ​ണാ​വ​സ്ഥ​യി​ലാ​ണ് പാ​ടി​ക​ളി​ൽ പ​ല​തും.
വ​ർ​ഷം​തോ​റും അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ത്ത ല​യ​ങ്ങ​ൾ ന​ശി​ക്കു​ക​യാ​ണ്.

മേ​ൽ​ക്കൂ​ര ഇ​ള​കി​യ നി​ല​യി​ലാ​ണ് ചി​ല പാ​ടി​ക​ൾ. ആ​ൾ​ത്താ​മ​സ​മി​ല്ലാ​ത്ത പാ​ടി​ക​ളു​ടെ പ​രി​സ​രം കാ​ടു​ക​യ​റി​ക്കി​ട​ക്കു​ക​യാ​ണ്. പ​തി​റ്റാ​ണ്ടു​ക​ൾ മു​ന്പു നി​ർ​മി​ച്ച​താ​ണ് പൊ​ഴു​ത​ന, വൈ​ത്തി​രി, മേ​പ്പാ​ടി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ എ​സ്റ്റേ​റ്റ് പാ​ടി​ക​ളി​ൽ അ​ധി​ക​വും. വൈ​ത്തി​രി താ​ലൂ​ക്കി​ൽ മാ​ത്രം വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ എ​സ്റ്റേ​റ്റ് പാ​ടി​ക​ളി​ൽ ര​ണ്ടാ​യി​ര​ത്തോ​ളം തൊ​ഴി​ലാ​ളി​ക​ളാ​ണ് താ​മ​സി​ക്കു​ന്ന​ത്.