പാ​ഷ​ൻ ഫ്രൂ​ട്ട് കൃ​ഷി​യി​ൽ മി​ക​ച്ചവി​ജ​യം
Wednesday, May 12, 2021 12:26 AM IST
കേ​ണി​ച്ചി​റ: മു​ഴു​വ​ൻ സ​മ​യ രാ​ഷ്ട്രീ​യ പൊ​തു​പ്ര​വ​ർ​ത്ത​ന​ത്തി​നി​ട​യി​ൽ കൃ​ഷി​രം​ഗ​ത്ത് വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് പൂ​താ​ടി പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് എ.​വി. ജ​യ​ൻ. ത​ന്‍റെ അ​ര​യേ​ക്ക​ർ സ്ഥ​ല​ത്ത് പാ​ഷ​ൻ ഫ്രൂ​ട്ട് കൃ​ഷി ചെ​യ്താ​ണ് ഇ​ദ്ദേ​ഹം മി​ക​ച്ച വ​രു​മാ​നം നേ​ടു​ന്ന​ത്.
വീ​ടി​ന്‍റെ പു​റ​കി​ലെ അ​ര​യേ​ക്ക​ർ സ്ഥ​ല​ത്ത് വി​ള​വെ​ടു​പ്പി​ന് പാ​ക​മാ​യ പാ​ഷ​ൻ ഫ്രൂ​ട്ട് കാ​യ്ക​ൾ വി​ള​ഞ്ഞു കി​ട​ക്കു​ക​യാ​ണ്. കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ നാ​ട് മു​ഴു​വ​ൻ ലോ​ക്കാ​യ​തി​നെ തു​ട​ർ​ന്നാ​ണ് എ.​വി. ജ​യ​ൻ പ​ഴ​വ​ർ​ഗ​കൃ​ഷി​യി​ലേ​ക്ക് ഇ​റ​ങ്ങി​യ​ത്. തൃ​ശൂ​ർ മ​ണ്ണൂ​ത്തി​യി​ൽ നി​ന്ന് ഇ​വി​ടെ എ​ത്തി​ച്ച പാ​ഷ​ൻ ഫ്രൂ​ട്ട് റെ​ഡ് ഇ​ന​ത്തി​ൽ പെ​ട്ട തൈ​ക​ളാ​ണ് ന​ട്ടു പി​ടി​പ്പി​ച്ച​ത്.

ഒ​രു വ​ർ​ഷം മു​ന്പു ന​ട്ട തൈ​ക​ൾ ആ​റാം മാ​സം മു​ത​ൽ കാ​യ്ക്കാ​ൻ തു​ട​ങ്ങി. വി​ള​വെ​ടു​പ്പും തു​ട​ങ്ങി. കി​ലോ​യ്ക്ക് 70 മു​ത​ൽ 80 രൂ​പ വ​രെ ല​ഭി​ക്കു​ന്നു​ണ്ട​ന്ന് എ.​വി. ജ​യ​ൻ പ​റ​ഞ്ഞു. കു​ര​ങ്ങ് ശ​ല്യം, കാ​ലാ​വ​സ്ഥ മാ​റ്റം എ​ന്നി​വ കൃ​ഷി​ക്ക് ത​ട​സ​മാ​യെ​ങ്കി​ലും ഒ​രു കു​ടും​ബ​ത്തി​ലേ​ക്ക് വേ​ണ്ട മി​ക​ച്ച വ​രു​മാ​നം കൃ​ഷി​യി​ലൂ​ടെ ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് ഇ​ദ്ദേ​ഹം പ​റ​ഞ്ഞു.

പാ​ഷ​ൻ ഫ്രൂ​ട്ടി​ൽ നി​ന്നും മൂ​ല്യ​വ​ർ​ധി​ത ഉ​ൽ​പ​ന്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന​തി​ന് ജി​ല്ല​യി​ൽ കേ​ന്ദ്രം കൂ​ടി ഉ​ണ്ടാ​യാ​ൽ ക​ർ​ഷ​ക​ർ​ക്ക് മി​ക​ച്ച രീ​തി​യി​ൽ കൃ​ഷി വി​പു​ല​മാ​ക്കാ​ൻ സാ​ധി​ക്കും. ഒ​രു ത​വ​ണ തൈ ​ന​ട്ട് കൃ​ഷി​യി​റ​ക്കി​യാ​ൽ ആ​റു വ​ർ​ഷം വ​രെ സ്ഥി​ര​മാ​യി പാ​ഷ​ൻ ഫ്രൂ​ട്ട് വി​ള​വെ​ടു​ക്കാ​ൻ ക​ഴി​യും. കു​ടും​ബ​വും കൃ​ഷി​യി​ൽ പ്രോ​ത്സാ​ഹ​ന​മാ​യി കൂ​ടെ​യു​ണ്ട്.