ഗൗരിയമ്മയുടെ നിര്യാണത്തിൽ അനുശോചിച്ചു
Wednesday, May 12, 2021 12:26 AM IST
കോ​ഴി​ക്കോ​ട് : രാ​ഷ്ട്രീ​യ​കേ​ര​ള​ത്തി​ന്‍റെ ഇ​തി​ഹാ​സ ന​ക്ഷ​ത്ര​മാ​യി​രു​ന്ന കെ.​ആ​ര്‍. ഗൗ​രി​യ​മ്മ​യു​ടെ നി​ര്യാ​ണ​ത്തി​ൽ എം.​കെ. രാ​ഘ​വ​ൻ എം​പി അ​നു​ശോ​ചി​ച്ചു. കെ.​ആ​ര്‍. ഗൗ​രി​യ​മ്മ​യു​ടെ വി​യോ​ഗം ഒ​രു പോ​രാ​ട്ട​കാ​ല​ത്തി​ന്‍റെ കൂ​ടി അ​വ​സാ​ന​മാ​ണ്.

ഭ​ര​ണാ​ധി​കാ​രി, തൊ​ഴി​ലാ​ളി നേ​താ​വ്, പോ​രാ​ളി, ജ​നാ​ധി​പ​ത്യ​വാ​ദി എ​ന്നീ നി​ല​ക​ളി​ലെ​ല്ലാം മ​ല​യാ​ളി​യു​ടെ മ​ന​സി​ല്‍ ചി​ര​പ്ര​തി​ഷ്ഠ നേി​ടാ​യ ഗൗ​രി​യ​മ്മ കേ​ര​ളം ക​ണ്ട ഏ​റ്റ​വും വ​ലി​യ വി​പ്ല​വ​കാ​രി​യാ​ണെ​ന്നും എം​പി അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കോ​ഴി​ക്കോ​ട്: ശ​രീ​രം​കൊ​ണ്ട് ന​മ്മെ വി​ട്ടു​പോ​യെ​ങ്കി​ലും കേ​ര​ള​രാ​ഷ്ട്രീ​യ​ത്തി​ല്‍ ഗൗ​രി​യ​മ്മ​യെ​ന്ന മ​ഹാ​മേ​രു കൊ​ളു​ത്തി​വ​ച്ച വി​പ്ല​വ​ജ്വാ​ല എ​ക്കാ​ല​ത്തും കെ​ടാ​തെ ജ്വ​ലി​ക്കു​മെ​ന്ന് എം.​വി.​ശ്രേ​യാം​സ് കു​മാ​ര്‍ എം​പി അ​നു​സ്മ​രി​ച്ചു.