പോ​ലീ​സു​കാ​രെ ശ​കാ​രി​ച്ച് ശ​ബ്ദ​സ​ന്ദേ​ശം; കേ​സെ​ടു​ത്തു
Wednesday, May 12, 2021 12:26 AM IST
എ​ട​പ്പാ​ൾ: പോ​ലീ​സി​നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന ശ​ബ്ദ​സ​ന്ദേ​ശം വാ​ട്സ്ആ​പ് വ​ഴി പ്ര​ച​രി​പ്പി​ച്ച കാ​ഞ്ഞി​ര​മു​ക്ക് സ്വ​ദേ​ശി​ക്കെ​തി​രേ പെ​രു​ന്പ​ട​പ്പ് പോ​ലീ​സ് കേ​സെ​ടു​ത്തു. ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ​പ്പെ​ട്ട കാ​ഞ്ഞി​ര​മു​ക്ക് ഭാ​ഗ​ത്തു വ​ഴി​യ​ട​ച്ച പോ​ലീ​സി​ന്‍റെ ന​ട​പ​ടി​ക്കെ​തി​രേ​യാ​ണ് ഇ​യാ​ൾ ക​ഴി​ഞ്ഞ​ദി​വ​സം ശ​ബ്ദ​സ​ന്ദേ​ശം ഇ​ട്ട​ത്.

പോ​ലീ​സു​കാ​ർ​ക്കു കൊ​റോ​ണ പി​ടി​ക്ക​ണ​മെ​ന്നും സി​ഐ​യു​ടെ കാ​ൽ ത​ല്ലി​യൊ​ടി​ക്ക​ണ​മെ​ന്നു​മാ​ണ് അ​ന്പ​ത്തി​യ​ഞ്ചു​കാ​ര​നാ​യ ഇ​യാ​ൾ ശ​ബ്ദ​സ​ന്ദേ​ശ​മി​ട്ട​ത്. ശ​ബ്ദ സ​ന്ദേ​ശം പ്ര​ച​രി​ച്ച​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നാ​ണ് പോ​ലീ​സ് ഇ​യാ​ൾ​ക്കെ​തി​രേ കേ​സെ​ടു​ത്ത​ത്.