പൊ​തുസ്ഥ​ല​ങ്ങ​ളും വീ​ടു​ക​ളും അ​ണു​വി​മു​ക്ത​മാ​ക്കി
Wednesday, May 12, 2021 12:26 AM IST
മേ​പ്പ​യൂ​ർ : മേ​പ്പ​യൂ​ർ പ​ഞ്ചാ​യ​ത്ത് കേ​ന്ദ്രീ​ക​രി​ച്ച് ആ​രം​ഭി​ച്ച കൈ​ത്താ​ങ്ങ് കോ​വി​ഡ് പ്ര​തി​രോ​ധ സ​ന്ന​ദ്ധ സേ​ന മേ​പ്പ​യൂ​രി​ലെ പൊ​തു സ്ഥാ​പ​ന​ങ്ങ​ളും ആ​ശു​പ​ത്രി​ക​ളും​കോ​വി​ഡ് രോ​ഗി​ക​ൾ താ​മ​സി​ച്ച വീ​ടു​ക​ളും അ​ണു​മു​ക്ത​മാ​ക്കി.

ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ശ്രീ​നി​ല​യം വി​ജ​യ​ൻ, റാ​ബി​യ എ​ട​ത്തി​ക്ക​ണ്ടി എ​ന്നി​വ​ർ ചേ​ർ​ന്ന് അ​ണു നാ​ശി​നി ഉ​പ​ക​ര​ണ​ങ്ങ​ൾ കൈ​ത്താ​ങ്ങ് പ്ര​വ​ർ​ത്ത​ക​രെ ഏ​ൽ​പി​ച്ചു. പ​ൾ​സ് ഓ​ക്സി​മീ​റ്റ​റു​ക​ൾ, പി​പി​ഇ . കി​റ്റ് എ​ന്നി​വ രോ​ഗി​ക​ളു​ടെ വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു. അ​വ​ശ്യ​മ​രു​ന്നു​ക​ളും ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും രോ​ഗി​ക​ൾ​ക്ക് എ​ത്തി​ക്കാ​നു​ള്ള പ​ദ്ധ​തി​ക്ക് രൂ​പം ന​ൽ​കി.