കോവിഡ് പ്രതിരോധം” മു​ന്ന​ണി പോ​രാ​ളി​ക​ളാ​യി ഹെ​ഡ്ന​ഴ്‌​സും കു​ടും​ബ​വും
Wednesday, May 12, 2021 12:26 AM IST
നാ​ദാ​പു​രം: നാ​ടൊ​ട്ടാ​കെ കോ​വി​ഡ് പ്ര​തി​രോ​ധ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​യി മു​ന്നേ​റു​മ്പോ​ള്‍ മു​ന്ന​ണി പോ​രാ​ളി​ക​ളാ​യി ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​യും കു​ടും​ബ​വും. ചെ​ക്യാ​ട് സ്വ​ദേ​ശി​നി സ്റ്റാ​ഫ് ന​ഴ്‌​സ് കൊ​ല്ല​നാ​ണ്ടി​യി​ല്‍ ഗീ​ത​യും ഭ​ര്‍​ത്താ​വും ര​ണ്ടു​മ​ക്ക​ളു​മാ​ണ് കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തി​ല്‍ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ സ​ജീ​വ​മാ​കു​ന്ന​ത്.
വ​ള​യം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ഹെ​ഡ് ന​ഴ്‌​സാ​യ ഗീ​ത ഒ​രു വ​ര്‍​ഷ​ത്തി​ല​ധി​ക​മാ​യി ആ​ശു​പ​ത്രി​യി​ല്‍ കോ​വി​ഡ് രോ​ഗി​ക​ള്‍​ക്ക് വേ​ണ്ട സ​ഹാ​യ​വു​മാ​യി പ​രി​ച​ര​ണ രം​ഗ​ത്താ​ണ്.​കോ​വി​ഡി​ന്‍റെ ഒ​ന്നാം ത​രം​ഗ​ത്തി​ല്‍ ഭീ​തി​യോ​ടെ​യാ​ണെ​ങ്കി​ലും കൃ​ത്യ​മാ​യി ജോ​ലി​യി​ല്‍ മു​ഴു​കു​ക​യാ​യി​രു​ന്നു ഗീ​ത.

രോ​ഗി​ക​ളോ​ടു​ള്ള അ​മ്മ​യു​ടെ സ​മീ​പ​നം മ​ന​സ്സി​ലാ​ക്കി​യ മ​ക്ക​ളാ​യ വി​ഷ്ണു​ജി​ത്തും വി​ശ്വ​ജി​ത്തും ക​ഴി​യു​ന്ന രീ​തി​യി​ല്‍ രോ​ഗി​ക​ളെ സ​ഹാ​യി​ക്ക​ണ​മെ​ന്നു ചി​ന്തി​ച്ചു. ര​ണ്ടാം ത​രം​ഗം വ​ള​യം ചെ​ക്യാ​ട് മേ​ഖ​ല​യി​ല്‍ ശ​ക്മാ​യി പി​ടി​മു​റു​ക്കി​യ​പ്പോ​ഴാ​ണ് ര​ണ്ടു​പേ​രും കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലേ​ക്കി​റ​ങ്ങി​യ​ത്. ഗീ​ത​യു​ടെ ഭ​ര്‍​ത്താ​വ് കൊ​ല്ല​നാ​ണ്ടി​യി​ല്‍ ര​മേ​ശ​ന്‍ ജോ​ലി ചെ​യ്യു​ന്ന ചെ​ക്യാ​ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് കോ​വി​ഡ് രോ​ഗി​ക​ളെ ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു പോ​കു​ന്ന​തി​നാ​യി വാ​ഹ​ന സൗ​ക​ര്യം ഒ​രു​ക്കി​യി​രു​ന്നു.​വ​ള​യം,ചെ​ക്യാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കോ​വി​ഡ് ബാ​ധി​ത​രാ​യ​വ​ര്‍​ക്ക് ഏ​ത് സ​മ​യ​ത്തും വി​ളി​ച്ചാ​ലും ബാ​ങ്കി​ന്‍റെ വാ​ഹ​നം ല​ഭ്യ​മാ​ണ്. ഈ ​വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​ര്‍ ആ​യാ​ണ് ര​മേ​ശ​ന്‍റെ​യും ഗീ​ത​യു​ടെ​യും മൂ​ത്ത മ​ക​ന്‍ വി​ഷ്ണു​ജി​ത്ത് രം​ഗ​ത്തി​റ​ങ്ങി​യ​ത്.​എ​യ​ര്‍​പോ​ര്‍​ട്ട് മാ​നേ​ജ്‌​മെ​ന്‍റ് കോ​ഴ്‌​സി​ന് പ​ഠി​ക്കു​ക​യാ​ണ് വി​ഷ്ണു​ജി​ത്ത്. ബി​ബി​എ ക​ഴി​ഞ്ഞ്

ബം​ഗ​ളൂ​രു​വി​ല്‍ എം​ബി​എ​ക്ക് പ​ഠി​ക്കാ​നൊ​രു​ങ്ങു​ന്ന ര​ണ്ടാ​മ​ത്തെ മ​ക​ന്‍ വി​ശ്വ​ജി​ത്ത് ബി​സി​ന​സി​ല്‍ പ്ര​വൃ​ത്തി​പ​രി​ച​യം നേ​ടാ​ന്‍ ജ്വ​ല്ല​റി​യി​ലെ അ​സി. മാ​നേ​ജ​രാ​ണ് . കോ​വി​ഡ് കാ​ല​ത്ത് ജ്വ​ല്ല​റി​യു​ടെ ഒ​രു കാ​റും കൊ​വി​ഡ് രോ​ഗി​ക​ളു​ടെ ആ​വ​ശ്യ​ത്തി​നാ​യി വി​ട്ടു​ന​ല്‍​കി​യി​രു​ന്നു. ഈ ​കാ​റി​ല്‍ രോ​ഗി​ക​ളെ കൊ​ണ്ടു പോ​കു​ന്ന​ത് വി​ശ്വ​ജി​ത്താ​ണ്.​പ​ത്തു ദി​വ​സ​ത്തി​നി​ടെ സ​ഹോ​ദ​ര​ന്‍​മാ​ര്‍ നി​ര​വ​ധി രോ​ഗി​ക​ളെ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യ്ക്കും പ​രി​ശോ​ധ​ന​ക​ള്‍​ക്കു​മാ​യി എ​ത്തി​ച്ചി​ട്ടു​ണ്ട്.