കോ​വി​ഡ് പ്ര​തി​രോ​ധപ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ടാ​ന്‍ പ​രി​ശീ​ല​നം ന​ല്‍​കി
Wednesday, May 12, 2021 12:22 AM IST
താ​മ​ര​ശേ​രി:​ ഉ​ണ്ണി​കു​ളം ഗ്രാ​മപ​ഞ്ചാ​യ​ത്തി​നു കീ​ഴി​ല്‍ പൂ​നൂ​ര്‍ ഹെ​ല്‍​ത്ത് കെ​യ​ര്‍ ഫൗ​ണ്ടേ​ഷ​ന്‍റെ ഡി​സാ​സ്റ്റ​ര്‍ മാ​നേ​ജ്‌​മെ​ന്‍റ് ടീ​മും കോ​ഴി​ക്കോ​ട് ജി​ല്ലാ യു​വ​ജ​നക്ഷേ​മ ബോ​ര്‍​ഡും ചേ​ര്‍​ന്ന് പ​ഞ്ചാ​യ​ത്ത് ക്രിമേ​ഷ​ന്‍ ടീ​മി​ന് കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ടാ​നു​ള്ള പ​രി​ശീ​ല​നം ന​ല്‍​കി.

കോ​വി​ഡ് വ​ര്‍​ധി​ച്ചുവ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മു​ന്ന​ണി പോ​രാ​ളി​ക​ളാ​യ​വ​ര്‍​ക്ക് കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ടു​മ്പോ​ള്‍ പാ​ലി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ളും, എ​ങ്ങ​നെ പി​പി​ഇ കി​റ്റ് ധ​രി​ക്കാം, കോ​വി​ഡ് മ​ര​ണാ​ന​ന്ത​ര ക​ര്‍​മ്മ​ങ്ങ​ള്‍ എ​ങ്ങ​നെ ചെ​യ്യ​ണം എ​ന്നു​മു​ള്ള കാ​ര്യ​ങ്ങ​ളി​ലാ​ണ് പ​രി​ശീ​ല​നം ന​ല്‍​കി​യ​ത്. ആ​രോ​രും ഇ​ല്ലാ​ത്ത ആ​ളു​ക​ള്‍ മ​ര​ണ​മ​ട​ഞ്ഞാ​ല്‍ പ​ഞ്ചാ​യ​ത്ത് ശ്മ​ശാ​ന​ത്തി​ല്‍ മ​റ​വു ചെ​യ്യാ​നും മ​റ്റും ഈ ​ടീം സ​ജ്ജ​രാ​ണ്.

നി​ല​വി​ല്‍ ആം​ബു​ല​ന്‍​സ് സ​ര്‍​വീ​സ്, മെ​ഡി​ക്ക​ല്‍ ഹെ​ല്‍​പ് ലൈ​ന്‍ , അ​ണു​ന​ശീ​ക​ര​ണം, പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന പ​രി​ശീ​ല​നം തു​ട​ങ്ങി​യ​വ​യാ​ണ് പൂ​നൂ​രി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഹെ​ല്‍​ത്ത്കെ​യ​ര്‍ ഫൗ​ണ്ടേ​ഷ​ന്‍ ഡി​സാ​സ്റ്റ​ര്‍ മാ​നേ​ജ്‌​മെ​ന്റ് ടീം ​കേ​ര​ള​യു​ടെ കോ​വി​ഡ് ഹെ​ല്‍​പ് ഡ​സ്‌​കി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്നു വ​രു​ന്ന​ത്. ഹെ​ല്‍​ത്ത് കെ​യ​ര്‍ ഫൗ​ണ്ടേ​ഷ​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് ര​വീ​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​ണ്ണി​കു​ളം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് മെ​മ്പ​റും ദു​ര​ന്ത​നി​വാ​ര​ണ വ​ര്‍​ക്കിം​ഗ് ഗ്രൂ​പ്പ് ചെ​യ​ര്‍​മാ​നു​മാ​യ എം.​കെ.​വി​ബി​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷം​സു​ദ്ദീ​ന്‍ , അം​ജ​ദ്, ശ​രീ​ഫ്, ഷൈ​ജു എ​ന്നി​വ​ര്‍ ക്ലാ​സെ​ടു​ത്തു.