താ​മ​ര​ശേ​രിയിൽ സി​എ​ഫ്എ​ല്‍​ടി​സി പ്ര​വ​ര്‍​ത്ത​നസ​ജ്ജം
Wednesday, May 12, 2021 12:22 AM IST
താ​മ​ര​ശേ​രി: കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ താ​മ​ര​ശേ​രി ഗ്രാ​മപ​ഞ്ചാ​യ​ത്തി​നുകീ​ഴി​ല്‍ സി​എ​ഫ്എ​ല്‍​ടി​സി പ്ര​വ​ര്‍​ത്ത​ന സ​ജ്ജ​മാ​യി.
കോ​ര​ങ്ങാ​ട് അ​ല്‍​ഫോ​ന്‍​സാ സീ​നി​യ​ര്‍ സെ​ക്ക​ണൻഡറി സ്‌​കൂ​ളി​ലാ​ണ് ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​ര്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ 75 ബെ​ഡു​ക​ളാ​ണ് സെ​ന്‍റ​റി​ല്‍ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. മ​റ്റു അനുബ​ന്ധ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

അ​ഡ്മി​റ്റാ​വു​ന്ന​വ​ര്‍​ക്ക് ആ​വ​ശ്യ​മാ​യ ഭ​ക്ഷ​ണം, മ​രു​ന്ന് എ​ന്നി​വ​യ്ക്കു​ള്ള സൗ​ക​ര്യം സെ​ന്‍ററി​ല്‍ ഒ​രു​ക്കും. ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ല്‍ ഡൊ​മി​സി​ല​റി കെ​യ​ര്‍ സെ​ന്‍റ​ര്‍ ഇ​തി​നോ​ട​കം പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചി​ട്ടു​ണ്ട്.
കു​ടു​ക്കി​ലു​മ്മാ​രം ഓ​ര്‍​ക്കി​ഡ് ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് ഡി​സി​സി പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.സി​എ​ഫ്എ​ല്‍​ടി​സി മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ ഗ്രാ​മപ​ഞ്ചാ​യ​ത്ത്, ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​രും ഉ​ദ്യോ​ഗ​സ്ഥ​രും വി​ല​യി​രു​ത്തി.