പ​ള്‍​സ് ഓ​ക്‌​സീ​ മീ​റ്റ​ര്‍ ചല​ഞ്ചു​മാ​യി സ്‌​കൗ​ട്ട്‌​സ് ആൻഡ് ഗൈ​ഡ്‌​സ്
Wednesday, May 12, 2021 12:22 AM IST
താ​മ​ര​ശേ​രി: കോ​വി​ഡ് രോ​ഗ വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ പ​ള്‍​സ് ഓ​ക്‌​സീ​മീ​റ്റ​ര്‍ ചല​ഞ്ചു​മാ​യി ജി​ല്ലാ സ്‌​കൗ​ട്ട്‌​സ് ആ​ന്‍​ഡ് ഗൈ​ഡ്‌​സ് അ​സോ​സി​യേ​ഷ​ന്‍. ജി​ല്ല​യി​ലെ ഓ​രോ പ​ഞ്ചാ​യ​ത്തി​ലെ​യും കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ സ്‌​കൗ​ട്ട്‌​സ് ആ​ന്‍​ഡ് ഗൈ​ഡ്‌​സ് യൂ​ണി​റ്റ് ലീ​ഡേ​ഴ്‌​സും റോ​വേ​ഴ്‌​സും പ​ങ്കാ​ളി​ക​ളാ​കും.
പ​ള്‍​സ് ഓ​ക്‌​സീ​മീ​റ്റ​ര്‍, പി.​പി.​ഇ.​കി​റ്റ്, സ​ര്‍​ജി​ക്ക​ല്‍ മാ​സ്‌​ക് എ​ന്നി​വ ശേ​ഖ​രി​ച്ച് ഡൊ​മി​സി​ലി​യ​റി കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലും എ​ഫ്എ​ല്‍​ടി​സി ക​ളി​ലും വി​ത​ര​ണം​വും ചെ​യ്യും.​വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ബോ​ധ​വ​ത്ക​ര​ണം, പ്രാ​യ​മാ​യ​വ​രെ സ​ഹാ​യി​ക്കു​ക, സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച് വ​രി നി​ര്‍​ത്തു​ക തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ല്‍ സ​ഹാ​യി​ക്കു​വാ​നും ഇ​നി സ്‌​കൗ​ട്ട്‌​സ് ആ​ന്‍​ഡ ഗൈ​ഡ്‌​സ് ലീ​ഡേ​ഴ്‌​സു​ണ്ടാ​കും.
ജി​ല്ലയിൽന​ട​പ്പി​ലാ​ക്കു​ന്ന ഓ​ക്‌​സീ​മീ​റ്റ​ര്‍ ചല​ഞ്ചി​ലേ​ക്ക് എം​ജി​എം ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ യൂ​ണി​റ്റ് ന​ല്‍​കി​യ ഓ​ക്‌​സീ​മീ​റ്റ​റും പി​പി​ഇ കി​റ്റും സ്വീ​ക​രി​ച്ച് പു​തു​പ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​യി​ഷ​ക്കു​ട്ടി സു​ല്‍​ത്താ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ജം​ഷീ​ര്‍ പോ​ത്താ​റ്റി​ല്‍, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ര്‍ മോ​ളി ആ​ന്‍റൊ, ജി​ല്ലാ സെ​ക്ര​ട്ട​റി വി.​റ്റി.​ഫി​ലി​പ്പ്, അ​നീ​ഷ് സി ​ജോ​ര്‍​ജ് ച​എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.