പേ​രാ​മ്പ്ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ഓ​ക്സി​ജ​ൻ കോ​ൺ​സൻ​ട്രേ​റ്റ​ർ ല​ഭ്യ​മാ​ക്കി
Wednesday, May 12, 2021 12:22 AM IST
പേ​രാ​മ്പ്ര: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് ടി.​പി.​രാ​മ​കൃ​ഷ്ണ​ൻ ഇ​ട​പെ​ട്ടു ല​ഭ്യ​മാ​ക്കി​യ ഓ​ക്സി​ജ​ൻ കോ​ൺ​സ​ൻട്രേ​റ്റ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ.​പി ബാ​ബു താ​ലു​ക്ക് ഹോ​സ്പി​റ്റ​ൽ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​പി.​ആ​ർ ഷാ​മി​നെ ഏ​ൽ​പ്പി​ച്ചു.

ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ശ​ശി​കു​മാ​ർ പേ​രാ​മ്പ്ര, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രാ​യ എം.​പി. സു​രേ​ഷ്, സോ​യൂ​സ് ജോ​ർ​ജ്, വി.​ഒ അ​സീ​സ്, മ​രി​യ ജേ​ക്ക​ബ്ബ് , ബീ​ന, ജാ​ന​കി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.