കോ​വി​ഡ് രോ​ഗി റോ​ഡി​ലി​റ​ങ്ങി; പോ​ലീ​സ് കേ​സെ​ടു​ത്തു
Wednesday, May 12, 2021 12:22 AM IST
നാ​ദാ​പു​രം: കോ​വി ഡ് ​ബാ​ധി​ത​നാ​യി​രി​ക്കെ റോ​ഡി​ലി​റ​ങ്ങി​യ യു​വാ​വി​നെ​തി​രെ നാ​ദാ​പു​രം പോ​ലീ​സ് കേ​സെ​ടു​ത്തു. നാ​ദാ​പു​രം പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡ് വി​ഷ്ണു​മം​ഗ​ല​ത്തെ മു​പ്പ​തുകാ​ര​നെ​തി​രെ​യാ​ണ് നാ​ദാ​പു​രം പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.​
ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ​ നി​ർ​ദേശ​ങ്ങ​ൾ പാ​ലി​ക്കാ​തെ ക​ല്ലാ​ച്ചി ടൗ​ണി​ലെ ക​ട​ക​ളി​ലും മ​റ്റും ക​റ​ങ്ങിന​ട​ന്ന് രോ​ഗ വ്യാ​പ​നം ന​ട​ത്തി​യ​തി​നെ​തി​രെ​യാ​ണ് ന​ട​പ​ടി എ​ടു​ത്ത​ത്. ന​ട​പ​ടി​യു​ടെ ആ​ദ്യ​പ​ടി​യാ​യി വീ​ടി​ന് മു​ന്നി​ൽ ആ​രോ​ഗ്യ വ​കു​പ്പ് നോ​ട്ടീ​സ് പ​തി​ച്ചു.