കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു
Tuesday, May 11, 2021 10:06 PM IST
മു​ക്കം: മു​ള്ള​നാ​നി​ക്ക​ൽ പ​രേ​ത​നാ​യ തോ​മ​സി​ന്‍റെ മ​ക​ൾ സി​സ്റ്റ​ർ അ​ർ​ച്ച​ന (57) മ​ധ്യ​പ്ര​ദേ​ശി​ലെ ഭോ​പ്പാ​ലി​ൽ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു.​ഡൊ​മി​നി​ക്ക​ൻ സി​സ്റ്റേ​ഴ്സ് അം​ഗ​മാ​യ സി​സ്റ്റ​ർ അ​ർ​ച്ച​ന മു​പ്പ​ത് വ​ര്‍​ഷ​ത്തോ​ള​മാ​യി മ​ദ്ധ്യ​പ്ര​ദേ​ശി​ൽ മി​ഷ​ന​റി ശു​ശ്രൂ​ഷ ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. ഭോ​പ്പാ​ലി​ൽ ഡൊ​മി​നി​ക്ക​ൻ സി​സ്റ്റേ​ഴ്സി​ന്‍റെ ആ​ശു​പ​ത്രി അ​ഡ്മി​നി​സ്ടേ​റ്റ​റാ​യി സേ​വ​നം ചെ​യ്തു വ​ര​വെ​യാ​ണ് കോ​വി​ഡ് ബാ​ധി​ത​യാ​യ​ത്.​തി​ങ്ക​ളാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ​യാ​യി​രു​ന്നു മ​ര​ണം.

സ​ഹോ​ദ​ര​ങ്ങ​ൾ: മാ​ത്യു (മു​ക്കം), സി​സ്റ്റ​ർ മെ​റി​യം (സി​സ്റ്റേ​ഴ്സ് ഓ​ഫ് ചാ​രി​റ്റീ​സ് നാ​ഗാ​ലാ​ൻ​ഡ്), ക​ത്രീ​ന വ​ർ​ക്കി വ​ട​ക്കേ​ൽ (ത​ല​യാ​ട്), പ​രേ​ത​നാ​യ ജോ​സ് (തേ​ക്കും​കു​റ്റി).