കോ​വികെ​യ​ർ മാ​തൃ​കാ​പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ചു
Tuesday, May 11, 2021 12:02 AM IST
കോ​ഴി​ക്കോ​ട്: ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ശാ​ക്തീ​ക​ര​ണ​വും സാ​മൂ​ഹി​ക ഉ​ൾ​ച്ചേ​ർ​ച്ച​യും ഉ​റ​പ്പു​വ​രു​ത്താ​ൻ പ​ഞ്ചാ​യ​ത്തു ത​ലം മു​ത​ൽ പാ​ർ​ല​മെ​ന്‍റു ഉ​ൾ​പ്പെ​ടെ​യു​ള്ള സം​വി​ധാ​ന​ങ്ങ​ളി​ൽ സം​വ​ര​ണം ആ​വ​ശ്യ​മാ​ണെ​ന്ന് ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യു​ള്ള കേ​ര​ള സം​സ്ഥാ​ന ക​മ്മീ​ഷ​ണ​ർ എ​സ്.​എ​ച്ച്. പ​ഞ്ചാ​പ​കേ​ശ​ൻ.
കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ അ​തി​തീ​വ്ര​മാ​യ ര​ണ്ടാം​ഘ​ട്ട​ത്തി​ൽ ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് സ​ഹാ​യ​ക​മാ​കും വി​ധം കേ​ന്ദ്ര സാ​മൂ​ഹി​ക​നീ​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ കീ​ഴി​ൽ കോ​ഴി​ക്കോ​ട് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സി​ആ​ർ​സി​യും മ​ല​പ്പു​റം ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന മ​അ്ദി​ൻ ഏ​ബ്ൾ വേ​ൾ​ഡും സം​യു​ക്ത​മാ​യി ന​ട​പ്പാ​ക്കു​ന്ന ’കോ​വി കെ​യ​ർ - കേ​ര​ള’ എ​ന്ന മാ​തൃ​ക പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു​ള്ള സം​വ​ര​ണം ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു ന​ൽ​കു​ന്നു​ണ്ടെ​ന്നും കാ​ല​ങ്ങ​ളാ​യി പ​ര​മോ​ന്ന​ത സു​പ്രീം കോ​ട​തി വി​വി​ധ വി​ധി​ക​ളി​ൽ അ​ത് ശ​രി​വ​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ന്ന​ലെ ഓ​ണ്‍​ലൈ​നാ​യി ന​ട​ന്ന ച​ട​ങ്ങി​ൽ ഭി​ന്ന​ശേ​ഷി മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ദ​ഗ്ധ​രും വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു. ചെ​ന്നൈ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ എം​പ​വ​ർ​മെ​ന്‍റ് ഓ​ഫ് പേ​ഴ്സ​ണ്‍​സ് വി​ത്ത് മ​ൾ​ട്ടി​പ്പി​ൾ ഡി​സ​ബി​ലി​റ്റി​യു​ടെ ഡ​യ​റ​ക്ട​ർ ന​ചി​കേ​ത റൗ​ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സി​ആ​ർ​സി കേ​ര​ള​യു​ടെ ഡ​യ​റ​ക്ട​ർ ഡോ. ​കെ.​എ​ൻ. റോ​ഷ​ൻ ബി​ജ്‌​ലി പ​ദ്ധ​തി​യെ​ക്കു​റി​ച്ചു വി​ശ​ദീ​ക​ര​ണം ന​ട​ത്തി.
വാ​ക്സി​നേ​ഷ​ൻ ഹെ​ൽ​പ്ഡെ​സ്ക്, 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന മാ​ന​സി​കാ​രോ​ഗ്യ ഹെ​ൽ​പ് ലൈ​ൻ, കു​ട്ടി​ക​ൾ​ക്കാ​യി ഓ​ണ്‍​ലൈ​ൻ തെ​റാ​പ്പി സേ​വ​ന​ങ്ങ​ളും പു​ന​ര​ധി​വാ​സ​വും അ​ത്യാ​വ​ശ്യ സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ മ​രു​ന്ന്, ആം​ബു​ല​ൻ​സ് സേ​വ​നം എ​ന്നി​വ​യു​മാ​യി കോ​വി കെ​യ​ർ- കേ​ര​ള സ​ജ്ജ​മാ​ണെ​ന്നു അ​ദ്ദേ​ഹം അ​റി​യി​ച്ചു.
കെ.​വി.​എ​സ്. റാ​വു (ഡ​യ​റ​ക്ട​ർ, ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് എം​പ​വ​ർ​മെ​ന്‍റ് ഓ​ഫ് പേ​ഴ്സ​ണ്‍​സ് വി​ത്ത് ഡി​സ​ബി​ലി​റ്റി, സാ​മൂ​ഹി​ക​നീ​തി മ​ന്ത്രാ​ല​യം, ഭാ​ര​ത സ​ർ​ക്കാ​ർ) മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. കേ​ന്ദ്ര,സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു കോ​വി​കെ​യ​ർ പ​ദ്ധ​തി മു​ത​ൽ​ക്കൂ​ട്ടാ​കു​മെ​ന്നും രാ​ജ്യ​ത്തി​ന്‍റെ എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ലേ​ക്കും ഇ​ത്ത​രം ശ്ര​മ​ങ്ങ​ൾ വ്യാ​പി​പ്പി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ക​ണ്ണൂ​ർ ജി​ല്ലാ ജ​ഡ്ജ് ആ​ർ.​എ​ൽ. ബൈ​ജു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​അ്ദി​ൻ അ​ക്ക​ഡേ​മി​ക് ഡ​യ​റ​ക്ട​ർ നൗ​ഫ​ൽ കോ​ഡൂ​ർ പ്ര​സം​ഗി​ച്ചു. ഏ​ബ്ൾ വേ​ൾ​ഡ് ചീ​ഫ് ഓ​പ്പ​റേ​റ്റിം​ഗ് ഓ​ഫീ​സ​ർ മു​ഹ​മ്മ​ദ് ഹ​സ്റ​ത്ത്, സി​ആ​ർ​സി കേ​ര​ള​യി​ലെ റി​ഹാ​ബി​ലി​റ്റേ​ഷ​ൻ ഓ​ഫീ​സ​ർ പി.​വി. ഗോ​പി​രാ​ജ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
സ​മാ​ന​മ​ന​സ്ക​രാ​യ വ്യ​ക്തി​ക​ളും സ​ർ​ക്കാ​ർ, സ​ർ​ക്കാ​രി​ത​ര സം​വി​ധാ​ന​ങ്ങ​ളും ഇ​തി​ന്‍റെ ഭാ​ഗ​മാ​കു​മെ​ന്നും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യു​ള്ള ക​രു​ത​ൽ ശ​ക്ത​മാ​ക്കു​മെ​ന്നും പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.